സിഡ്നി: ക്രിക്കറ്റില്‍ അടുത്തിടെയുണ്ടായിരിക്കുന്ന നിയമങ്ങളെല്ലാം ബൗളര്മാര്ക്കെതിരാണ്. ഇങ്ങനെയെങ്കില്‍ രണ്ട് ബൗളര്‍മാരേയും പാര്‍ട്ട് ടൈം ബൗളര്‍മാരേയും ഉപയോഗിക്കുന്നതായിരിക്കും നല്ലതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി താമശ രൂപേണ പറഞ്ഞു.
മത്സരത്തിന്റെ മുഴുവന്‍ സമയവും മുപ്പത് വാരയ്ക്കുള്ളില്‍ അഞ്ച് ഫീല്ഡര്മാരെയെങ്കിലും ഒരുക്കണമെന്നും ധോണി ശുപാര്‍ശ ചെയ്യുന്നു. മൂന്ന് മത്സരങ്ങളിലും 300ലധികം റണ്‍സെന്ന ലക്ഷ്യം ഉയര്‍ത്തി കഴിഞ്ഞു എന്നാല്‍ അതില്‍ രണ്ട് തവണ സ്ക്കോര്‍ പിന്തുടര്ന്ന് വിജയം സ്വന്തമാക്കുകയും നിരവധി റെക്കോര്‍ഡുകള്‍ തകര്‍ക്കുകയും ചെയ്തു.
മൊഹാലിയില്‍ നടന്ന മത്സരത്തില്‍ 121 പന്തില്‍ 139 നോട്ടൗട്ട് എന്ന മികച്ച പ്രകടനത്തിന് ശേഷം ക്രിക്കറ്റില്‍ അടുത്തുണ്ടായിരിക്കുന്ന നിയമങ്ങള്‍ ബൗളര്‍മാരെ കൊല്ലുന്ന രീതിയിലുള്ളതാണെന്നും ധോണി വിശദീകരിച്ചു.
അതു കൊണ്ട് തന്നെയാണ് 304 എന്ന ഭേദപ്പെട്ട സ്ക്കോര്‍ ഇന്ത്യ കണ്ടെത്തിയിട്ടും ഓള് റൗണ്ടര്‍ ജെയിംസ് ഫുള്ക്ക്നറുടെ കരുത്തില്‍ അവര്‍ വിജയം സ്വന്തമാക്കിയതും പരമ്പരയില്‍ 2-1 എന്ന ലീഡ് ഉയര്‍ത്തിയതെന്നും ധോണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: