കാന്‍ബെറാ: ഓസ്ട്രേലിയയില്‍ കഴിഞ്ഞ വ്യാഴാഴ്ച ആരംഭിച്ച കാട്ടുതീ ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല. ന്യൂ സൗത്ത് വെയ്ല്‍സ് സംസ്ഥാനത്തു 30 ദിവസത്തേക്കു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
നാലു പതിറ്റാണ്ടിനിടെ ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സിഡ്നിക്കു പടിഞ്ഞാറു ബ്ലൂ മൗണ്ടന്‍ മേഖലകളിലേക്കു തീ വ്യാപിക്കുന്നു.
30,000 ഹെക്റ്റര്‍ പ്രദേശം കത്തിനശിച്ചു. ഇരുനൂറിലധികം വീടുകള്‍ അഗ്നിക്കിരയായി. നൂറ്റിഇരുപതോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നു.
നൂറു കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിക്കുന്ന ചൂടുകാറ്റ് തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകുന്നു. ആയിരത്തിലധികം അഗ്നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: