ഖര്തോം: തെക്കന്‍ സുഡാനിലെ ജോന്ഗ്ലോയില് വിമതര്‍ നടത്തിയ ആക്രമണത്തില്‍ 41 പേര് മരിച്ചു. നിരവധി പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരം.
വ്യോമമാര്ഗമാണു പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗ്രാമവാസികളെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം കന്നുകാലികളെ ഇവര്‍ മോഷ്ടിച്ചതായി അധികൃതര്‍ പറഞ്ഞു. അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
2010ലെ പൊതു തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മുര്‍ലെ ഗോത്ര വര്‍ഗ നേതാവ് യോ യോ ആണ് തെക്കന്‍ സുഡാന് സര്‍ക്കാരിനെതിരെ അക്രമം അഴിച്ചു വിടുന്നത്.
2011ല്‍ സുഡാനില്‍ നിന്ന് തെക്കന്‍ സുഡാന് വിഭജിക്കപ്പെട്ടതിന് ശേഷം ജോങ്കലേയില് 1500 ലധികം പേരാണ് കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: