വാഷിംഗ്ടണ്‍: കാശ്മീര്‍ പ്രശ്നത്തില്‍ പരിഹാരമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് പ്രസിഡന്റ് നവാസ് ഷരീഫ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തിരിച്ചടി. പ്രശ്നത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി നവാസ് വാഷിംഗ്ടണുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്ക ഇത് നിരസിക്കുകയായിരുന്നു. നാല് ദവസത്തെ സന്ദര്‍ശനത്തിനായി യുഎസിലേക്ക് തിരിക്കുന്നതിന് മുമ്പായിരുന്നു പാക്കിസ്ഥാന് പ്രസിഡന്റിന്റെ പരാമര്‍ശം.
പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യ താല്പര്യം പ്രകടിപ്പിക്കുന്നില്ലെങ്കില്‍ അമേരിക്ക മുന്‍കൈ എടുക്കണമെന്നായിരുന്നു ഷെരീഫിന്റെ പരാമര്‍ശം. കാശ്മീര്‍ സംബന്ധിച്ച വിഷയത്തില്‍ തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന് യുഎസിലെ മുതിര്‍ന്ന വക്താവ് വ്യക്തമാക്കി. തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാശ്മീര്‍ പ്രശ്നത്തില്‍ അവര്‍ തന്നെ പരസ്പരം തീരുമാനം കൈകൊള്ളണമെന്ന് യുഎസ് അധികൃതര്‍ പറഞ്ഞു.
സെപ്റ്റംബര്‍ 27ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ഇത് സംബന്ധിച്ച കാര്യങ്ങളില്‍ ഒബാമയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഭീകരവാദത്തിന്റെ ഉത്ഭവസ്ഥാനം പാക്കിസ്ഥാനിലാണെന്നാണ് ഈ ചര്‍ച്ചയില്‍ ഉരുതിരിഞ്ഞ പ്രധാന വിഷയം. എന്നാല്‍ ഒബാമ ഷരീഫ് ചര്‍ച്ച ലക്ഷ്യം വയ്ക്കുന്നത് ഉഭയകക്ഷി ബന്ധത്തിനാണ്. ഊര്‍ജം, സാമ്പത്തികം, തീവ്രവാദം എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ചര്‍ച്ചയെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം ഷെരീഫിന്റെ ആവശ്യം ഇന്ത്യ കൈയോടെ തള്ളി. ഇന്ത്യപാക് പ്രശ്നം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നാണ് സിംല കരാറിലെ ധാരണയെന്നും മറ്റൊരു രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യമില്ലെന്നും വിദേശകാര്യ മന്ത്രി സല്മാന് ഖുര്‍ഷിദ് പ്രതികരിച്ചു. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നതില്‍ സംശയം ഉന്നയിക്കാന്‍പോലും ആര്‍ക്കും അര്‍ഹതയില്ലെന്നും ഖുര്‍ഷിദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: