ഇംഫാല്‍: മണിപ്പൂരിലെ ഇന്ത്യാ-മ്യാന്മാര് അതിര്‍ത്തി പ്രദേശത്തുള്ള മലമുകളില്‍ നിന്ന് ലാവാ പ്രവാഹമുണ്ടായതായി റിപ്പോര്‍ട്ട്. മണിപ്പൂരിലെ ഉഖ്റുള്‍ ജില്ലയിലെ മലയോര ഗ്രാമമായ ടുസോമിലെ അഗ്നിപര്‍വതത്തില്‍ നിന്നാണ് ലാവ പുറത്തേക്ക് ഒഴുകിയത്. പരിഭ്രാന്തരായ ജനങ്ങള്‍ കൂട്ടത്തോടെ ഇവിടെ നിന്ന് ഒഴിഞ്ഞുപോയി.
ഉള്‍പ്രദേശമായതിനാല്‍ ഒക്ടോബര്‍ 13ന് നടന്ന സംഭവം പുറംലോകമറിയുന്നത് ഇന്നാണ്. സംഭവത്തില്‍ ആളപായമില്ല. ലാവാ പ്രവാഹത്തില്‍ പ്രദേശത്തെ മരങ്ങളും ചെടികളുമെല്ലാം കരിഞ്ഞുപോയതായി പറയപ്പെടുന്നു. എന്നാല്‍ ഇത് അഗ്നിപര്‍വത സ്ഫോടനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അധികൃതരെ ഉടന്‍ അയക്കുമെന്ന് സ്ഥലം എം.എല്‍.എയും മണിപ്പൂര്‍ ഡെപ്യൂട്ടി സ്പീക്കറുമായ എം.കെ പ്രിഷോ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: