മുംബൈ : ഓഹരി സൂചികകള്‍ ഉയര്‍ന്ന് മൂന്നു വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. അമേരിക്കയിലെ പ്രതിസന്ധിക്ക് അയവു വന്നതും ചൈനയുടെ സാമ്പത്തിക വളര്‍ച്ചയും ആഗോള വിപണികള്‍ക്കു നല്കിയ ഊര്‍ജം ഇന്ത്യന്‍ വിപണിക്കും തുണയായി.
മുംബൈ ഓഹരിസൂചിക സെന്‍സെക്സ് 467.38 പോയിന്റ് (2.29%) ഉയര്‍ന്ന് 20,882.89ല്‍ ക്ലോസ് ചെയ്തു. ദേശീയ ഓഹരിസൂചിക നിഫ്റ്റി 143.5 പോയിന്റ് ഉയര്‍ന്ന് (2.37%) 6189.35 ല്‍ ക്ലോസ് ചെയ്തു.
ബിഎസ്ഇ ഓഹരി നിക്ഷേപകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ ലാഭം ഒരു ദിവസംകൊണ്ടു നേടാനായെന്നാണു കണക്കാക്കുന്നത്.
2010 നവംബര്‍ ഒന്പതിനു ശേഷം വിപണി ക്ലോസ് ചെയ്യുന്ന ഉയര്‍ന്ന നിലയാണിത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് യുഎസ് ഫെഡറല്‍ റിസര്‍വ് പ്രഖ്യാപിച്ച ഉത്തേജക നടപടികള്‍ അടുത്തവര്‍ഷംവരെ തുടരുമെന്ന അഭ്യൂഹവും വിപണിക്കു കരുത്തുനല്കി.
മുംബൈ സൂചികയിലെ 13 വിഭാഗങ്ങളും ഇന്നലെ നേട്ടം കൊയ്തു. ബാങ്കിങ്, മെറ്റല്‍ വിഭാഗം ഓഹരികള്‍ക്കായിരുന്നു കൂടുതല്‍ മുന്നേറ്റം. സെന്‍സെക്സിലെ 30 ഓഹരികളില്‍ 29 ഉം നേട്ടമുണ്ടാക്കിയ ദിനത്തില്‍ സേസ സ്റ്റര്‍ലൈറ്റ്, ടാറ്റാ സ്റ്റീല്‍ എന്നിവയ്ക്കായിരുന്നു വന്‍ പ്രിയം. ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐടിസി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി എന്നിവയും വലിയ നേട്ടമുണ്ടാക്കി.
നിഫ്റ്റിയില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എസ്എസ്എല്‍ടി, ആക്സിസ് ബാങ്ക്, ജെപി അസോഷ്യേറ്റ്സ് എന്നിവയായിരുന്നു നേട്ടപ്പട്ടികയുടെ മുന്‍നിരയില്‍.
ഏഷ്യന്‍ വിപണികള്‍ക്ക് എല്ലാം ശക്തി പകര്‍ന്നത് ചൈനയുടെ സാമ്പത്തിക വളര്‍ച്ചയാണ്. സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന സംശയം ദൂരീകരിച്ച് 7.8 ശതമാനം വളര്‍ച്ചയാണു സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം ത്രൈമാസികത്തില്‍ ചൈന നേടിയത്. തൊട്ടുമുന്‍പുള്ള ത്രൈമാസികത്തില്‍ 7.5 ആയിരുന്നു വളര്‍ച്ച.
കഴിഞ്ഞ 20 വര്‍ഷത്തില്‍ ആദ്യമായി ആയിരുന്നു ചൈനയുടെ വളര്‍ച്ച ഈ നിലയിലേക്ക് എത്തുന്നത്.ഡോളര്‍ വിനിമയത്തില്‍ രൂപയുടെ മൂല്യം ഉയര്‍ന്ന് രണ്ടുമാസത്തെ കൂടിയ നിരക്കായ 60.12 വരെ എത്തി.
ദേശത്തു നിന്നുള്ള നിക്ഷേപത്തോത് ഉയര്‍ന്നതാണു രൂപയ്ക്കു രക്ഷയായത്. രാജ്യാന്തര നിക്ഷേപകര്‍ 1110 കോടി രൂപയ്ക്കുള്ള ഓഹരികള്‍ ഇന്നലെ വാങ്ങിയെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: