ന്യൂയോര്‍ക്ക് : അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ച പൊളിഞ്ഞു. ഇതോടെ സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന് അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലായി. സാമ്പത്തിക അരാജകത്വത്തിന്റെ വക്കിലാണ് രാജ്യം.. സേവനങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞുകിടക്കുകയാണ്. പത്ത് ലക്ഷത്തിലധികം പേര് ശമ്പളമില്ലാതെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിച്ചു പോലീസിന്റെയും പട്ടാണത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ പോലും നിലക്കുന്ന നിലയിലേക്കാണ് പോക്ക് . സേവനമേഖലയെ സാമ്പത്തിക അടിയന്തരാവസ്ഥയില്‍നിന്ന് ഒഴിവാക്കിയതായി പറയുന്നു്ണ്ടെങ്കിലും ഈ മേഖലയും പ്രതിസന്ധയിലാണ്. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യു ആണ്. എമിഗ്രേഷന്‍ വിഭാഗത്തില്‍ 48 കൗണ്ടര്‍ ഉള്ള ന്യൂയോര്‍ക്ക് കെന്നഡി വിമാനത്താവളത്തില്‍ ഇന്നലെ തുറന്നത് 6 എണ്ണം മാത്രം. എമ്ിഗ്രഷന് കല്യറന്സിന് മണിക്കുറുകള്‍ വൈകിയതിനാല്‍ കണക്ഷന് വിമാനങ്ങളില്‍ കയറാനാകാതെ പലരും വലഞ്ഞു. ആരോഗ്യം ഉള്‍പ്പെടെ മറ്റ് സേവനമേഖലകളിലും സമാനസ്ഥിതിയാണ്.
പ്രതിസന്ധി രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും ബാധിച്ചു തുടങ്ങി. ഈ അവസരത്തിലാണ് പ്രതിപക്ഷമായ റിപ്പബല്‍ക്കന്‍ പാര്‍ട്ടിയുമായി പ്രസിഡന്റ് ബറാക് ഒമാബ ചര്‍ച്ചക്ക് തയ്യാറായത്, എന്നാല്‍ ഇന്നലെ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ കാര്യമായ ഒരു തീരുമാനവും ഉണ്ടായില്ല.
ഭരണകക്ഷി നിലപാടില്‍ അയവ് വരുത്താത്തതാണ് ചര്‍ച്ച പൊളിയാന്‍ കാരണം..കടമെടുപ്പ് പരിധി ഉയര്‍ത്താനും ഒബാമ കീയര്‍ ആരോഗ്യ സംരക്ഷണ നിയമം നടപ്പിലാക്കാനും ഒബാമ ഭരണകൂടം നടപടി സ്വീകരിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. ഇതുരണ്ടും ഉപേക്ഷിച്ചാലേ ബജറ്റ് പാസാക്കാന്‍ അനുവദിക്കു എന്ന നിലപാട് പ്രതിപക്ഷം എടുത്തു. ബജറ്റ് പാസാക്കാന്‍ പ്രതിപക്ഷിന്റെ പിന്തുണ അനിവാര്യമാണ്.ജമപ്രചിസഭയില് ഭരണകക്ഷിയായ ഡെമോക്രാറ്റുകള്‍ക്ക്് ഭൂരിപക്ഷം ഇല്ലാത്തതാണ് കാരണം.
പ്തിപക്ഷ ആവശ്യത്തിനു വഴങ്ങുന്നതിനുപകരം ഒബാമ സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് പ്രതിപക്ഷത്തിന് തിരിച്ചടിയായി. പ്തിസന്ധിക്ക് കാരണക്കാര്‍ പ്രതിപക്ഷമെന്നു വരുത്താന്‍ സര്‍ക്കാറിനായി.പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ബജറ്റ് പാസാക്കുക അനിവാര്യമാണ്. ഇതിനായി ഒബാമ നടത്തുന്ന സമ്മര്‍ദ്ദ തന്ത്രം വിജയം കാണുന്നതിന്റെ സുചനയായിരുന്നു് പുതിയ കൂടിക്കാഴ്ച്ച. രാജ്യത്തിന്റെ കടമെടുപ്പ് പരിധി തല്‍ക്കാലത്തേക്ക് ഉയര്‍ത്താന്‍ സമ്മതിക്കാമെന്ന റിപ്പബ്ലിിക്കന് പാര്‍ടി നേതാക്കളുടെ വാഗ്ദാനം സ്വീകരിച്ചാണ് ഒബാമ അവരുമായി ് ചര്‍ച്ചക്ക് തയ്യാറായത്. ഇന്നലെത്തെ കൂടിക്കാഴ്ച്ചയില്‍ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഹൃസ്വകാലത്തേക്കെങ്കിലും കടമെടുക്കാനുള്ള പരിധി വര്‍ധിപ്പിക്കുന്നതിനെ അനുകൂലിക്കാന്‍ തയ്യാറാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അറിയിച്ചു. ഒബാമ കീയര്‍ എന്ന ആരോഗ്യ നിമയം പിന്‍വലിക്കുകയാണെങ്കില്‍ ബജറ്റിനെ അനുകൂലിക്കാമെന്ന നിലപാട് ആവര്‍ത്തിക്കുകയും ചെയ്തു്.
ഇതംഗീകരിക്കാന്‍ പ്രസിഡന്റ് തയ്യാറായില്ല.സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുക, കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ജീവിത നിലവാരം ഉണ്ടാകുക തുടങ്ങിയവയാണ് തന്റെ മുന്നിലെ ലക്ഷ്യങ്ങളെന്ന് ഒബാമ വ്യക്തമാക്കി. തുടര്‍ ചര്‍ച്ചയാകാം എന്ന തീരുമാനം മാത്രമാണ് നേരിയ പ്രതീക്ഷ.
ഒക്ടോബര്‍ 17 നകം കടമെടുപ്പ് പരിധി ഉയര്‍ത്തിയില്ലെങ്കില്‍ അമേരിക്ക ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും നേരിടുകയെന്ന് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിട്ടുണ്ട്
പി ശ്രികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: