വാഷിങ്ടണ്‍: സാമ്പത്തിക പ്രതിസന്ധി അമേരിക്കയിലെ കൂടുതല്‍ മേഖലകളെ ബാധിച്ചുതുടങ്ങി. യൂറോപ്പുമായുള്ള സ്വതന്ത്ര വ്യാപാരക്കരാറിന്മേല് ബ്രസല്‍സില്‍ നടത്താനിരുന്ന ചര്‍ച്ച മാറ്റി വച്ചു. ചര്‍ച്ചകള്‍ക്കായി വലിയൊരു ഉദ്യോഗസ്ഥ സംഘത്തെ അയയ്ക്കാന്‍ തത്ക്കാലം കഴിയില്ലെന്ന് അമേരിക്ക അറിയിച്ചു. ഇന്ത്യയുടെ ചൊവ്വാദൗത്യത്തേയും പ്രതിസന്ധി ബാധിക്കുമെന്നാണ് സൂചന.
ഇന്ത്യയുടെ ചൊവ്വാ ദൗത്യത്തിന് നാസയുടെ സഹായം ഐ.എസ്.ആര്.ഒ ഉറപ്പിച്ചിരുന്നു. അത്യാവശ്യ പ്രവര്‍ത്തനങ്ങളൊഴികെ മറ്റെല്ലാം നാസ നിര്‍ത്തി വച്ചു. ഭൂമിയില്‍ നിന്നും കുറഞ്ഞ ദൂരത്തിലും കുറഞ്ഞ ഇന്ധനച്ചെലവിലും ചൊവ്വയില്‍ എത്താന്‍ കഴിയുമെന്നതിനാലാണ് ഈ മാസം വിക്ഷേപണത്തിനായി ഐ.എസ്.ആര്.ഒ തെരഞ്ഞെടുത്തത്. ഇനി ഇത്തരമൊരു അവസരത്തിനായി 216 വരെ ഇന്ത്യ കാത്തിരിക്കേണ്ടി വരും.
സാമ്പത്തിക അടിയന്തരാവസ്ഥ അമേരിക്കയുടെ വിദേശബന്ധങ്ങളെയും നയങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി എംബസികളുടെ പ്രവര്‍ത്തനങ്ങളെയും ബാധിച്ചേക്കാം. എമര്‍ജന്‍സി ഫണ്ട് ഉപയോഗിച്ചാണ് ഇപ്പോള്‍ എംബസികള്‍ പ്രവര്‍ത്തിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: