ന്യൂദല്‍ഹി: കാര്‍ഗില്‍ പോലത്തെ സ്ഥിതി വിശേഷമല്ല ജമ്മു കാശ്മീരിലെ കെറാനിലേതെന്ന് സൈനിക മേധാവി ജനറല്‍ ബിക്രം സിംഗ്.
കെറാന്‍ മേഖലയില്‍ പാക് പട്ടാളത്തിന്റെ പിന്തുണയോടെ നടന്ന നുഴഞ്ഞുകയറ്റത്തെത്തുടര്ന്നുണ്ടായ ഏറ്റുമുട്ടലിനെ ഒരു തരത്തിലും കാര്‍ഗില്‍ പോരാട്ടാവുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് ബിക്രം പറഞ്ഞു.
കെറാന്‍ പ്രദേശം ഭീകരര്‍ കൈയടക്കിയിരിക്കുകയാണ്. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ആള്‍പാര്‍പ്പില്ലാത്ത വീടുകളില്‍ ഭീകരര്‍ തങ്ങുന്നുണ്ടെന്ന സംശയം സേനയ്ക്ക് ഇപ്പോഴുമുണ്ട്.
അതിനിടെ കുപ്വാരയില് ഇന്നു രാവിലെ രണ്ട് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വെടിവച്ചുകൊന്നിരുന്നു. ഇന്ത്യന്‍ സേനയുടെ വെടിവെയ്പിന് രണ്ടുദിവസമായി പ്രതികരണമില്ലെങ്കിലും സൈന്യം ജാഗ്രതയോടെ തന്നെയാണ് നീങ്ങുന്നതെന്ന് ബിക്രം പറഞ്ഞു.
കെറാനിലെ സംഘര്‍ഷാവസ്ഥ ഇന്ന് പതിനൊന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 30-40 പേരാണ് കെറാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ചത്. 15 പേരെ കൊലപ്പെടുത്തിയെന്ന് സൈന്യം പറയുന്നുണ്ടെങ്കിലും ഇവരുടെ മൃതശരീരങ്ങള്‍ ലഭിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: