പരാചിനാര്: വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനില്‍ വ്യാഴാഴ്ച്ച ചാവേറുകള്‍ നടത്തിയ കാര്‍ ബോംബ് സ്ഫോടനത്തില്‍ 15 പേര് കൊല്ലപ്പെട്ടു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പാക് താലിബാനെതിരെ പോരാടുന്ന ഗോത്രവര്‍ഗ നേതാവ് നബി ഹന്ഫിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് അറിയുന്നത്.
ബാലന്ദ്ഖല് ഗ്രാമത്തിലെ ഹാന്ഫി പ്രദേശത്ത് ആദ്യം ഒരായുധ ധാരി വെടിയുതിര്‍ക്കുകയായിരുന്നെന്നും തുടര്‍ന്ന് ഒരു ചാവേര്‍ ഉള്‍പ്പെട്ട കാര്‍ പൊട്ടിതെറിക്കുകയായിരുന്നെന്നും അധികൃതര്‍ പറഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ സംഭവത്തിന്റെ പിന്നില്‍ പാക്കിസ്ഥാന് താലിബാനെയാണ് സംശയിക്കുന്നത്.
നബി ഹന്‍ഫി മുന്‍പ് തെരീക് ഇ താലിബാനിന്റെ കമാന്ററായിരുന്നു. പിന്നീട് സര്‍ക്കാര്‍ പക്ഷത്തേയ്ക്ക് കൂറുമാറി താലിബാനെതിരെ പോരാടാന്‍ തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: