കൊച്ചി: സോണിയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സോണി ഡിഎഡിസി മാനുഫാക്ചറിംഗ് ഇന്ത്യയുടെ ഡിവിഷനായ ‘ഹോം എ്ന്റര്ടെയ്ന്മെന്റ് സര്‍വീസസ് ബൈ സോണി ഡിഎഡിസി’, സൂപ്പര്‍ഹിറ്റുകളായ ഹോളിവുഡ് സിനിമകളുടെ ഓട്ടോ പ്ലേ ഫോര്‍മാറ്റിലുള്ള ഡിവിഡികള്‍ മലയാളമുള്‍പ്പെടെയുള്ള വിവിധ ഇന്ത്യന്‍ ഭാഷകളില്‍ വിപണിയിലിറക്കി. നേരത്തെ ഹിന്ദിയിലും തമിഴിലും തെലുങ്കിലും ജനപ്രിയമായതിനെത്തുടര്ന്നാണ് ഇപ്പോള്‍ മലയാളം, ബംഗാളി, പഞ്ചാബി എന്നീ ഭാഷകളിലും വന്‍പ്രചാരം ലക്ഷ്യമിട്ട് കമ്പനി ഹോളിവുഡ് സിനികളുടെ ഡിവിഡികള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
പ്രാദേശിക താല്‍പ്പര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വരും മാസങ്ങളില്‍ കൂടുതല്‍ ഹോളിവുഡ് സിനിമകളുടെ ഓട്ടോ പ്ലേ ഡിവിഡികള്‍ വിപണിയിലിറക്കാനാണ് കമ്പനിയുടെ നീക്കം. സാധാരണയായിസിനിമകള് ഡബ് ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ പ്രാദേശികസ്വാദുണ്ടാക്കാന് ലക്ഷ്യമിട്ടുള്ള മാറ്റങ്ങളോടെയാണ് ഇവയുടെ ഭാഷാന്തരം നിര്‍വഹിച്ചിരിക്കുന്നത്.
ഓട്ടോ പ്ലേ ഫോര്‍മാറ്റിലുള്ള ഡിവിഡികള്‍ ഇതാദ്യമായാണ് ഇന്ത്യയില്‍ വിപണിയിലെത്തിയിരിക്കുന്നതെന്ന സവിശേഷതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: