കൊച്ചി : ടൊയോട്ട പുതിയ എത്തിയോസ് എക്സ്ക്ലൂസീവ്, എത്തിയോസ് ലിവ എക്സ്ക്ലൂസീവ് ലിമിറ്റഡ് എഡിഷന് കാറുകള്‍ വിപണിയിലിറക്കി. എത്തിയോസ് ലിവ കാറുകളുടെ വില്‍പ്പന ഒരു ലക്ഷം കവിഞ്ഞതിന്റെയും എത്തിയോസ് ലിവയുടെ രണ്ടാം വാര്‍ഷികത്തിന്റെയും ഭാഗമായാണ് ടൊയോട്ട ലിമിറ്റഡ് എഡിഷന് കാറുകള്‍ ഇറക്കിയത്.
നവംബര്‍ വരെയുള്ള വില്‍പ്പനക്കായി 2000 കാറുകള്‍ മാത്രമാണുള്ളത്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്യ്ത വാഹനങ്ങളാണ് ടൊയോട്ട എത്തിയോസും ടൊയോട്ട ലിവയും .ടൊയോട്ട കിര്‍ലോസ്ക്കര്‍ മോട്ടോഴ്സിന്റെ ബിദാദിയിലെ പ്ലാന്റിലാണ് ഇവ നിര്‍മ്മിക്കുന്നത്
റിമോട്ടോട് കൂടിയ ബ്ലൂടൂത്ത് ഓഡിയോ,റിയര്‍ പാര്‍ക്കിങ്ങ് സെന്‍സറുകള്‍, രണ്ട് ടോണുകളിലുള്ള ആഷ് – ബ്ര്ണ് പ്രീമിയം ഇന്റിരിയറുകള്‍,പുതിയ പ്രീമിയം സീറ്റ് ഫാബ്രിക്ക്, ക്രോ ഷിഫ്റ്റ് നോബ് ലിമിറ്റഡ് എഡിഷന് – എക്സ്ക്ലൊാസെവ് ബാഡ്ജ് എന്നിവയാണ് എത്തിയോസ് എക്സ്ക്ലൊാസെവ് , എത്തിയോസ് ലിവ എക്സക്ലൊാസെവ് ഇവയുടെ പ്രത്യേകതകള്‍.
നിലവിലുള്ള ലൈനപ്പിന്റെ ജി ഗ്രേഡിലാണ് എത്തിയോസ് എക്സ്ക്ലുസീവും എത്തിയോസ് ലിവ എക്സ്ക്ലൂസീവും എത്തുന്നത്. വൈറ്റ്, ക്ലാസിക്ക് ഗ്രേ, സിംഫണി സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: