കൊച്ചി: സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷ പ്രദാനംചെയ്യുന്നതിനായി അമ്യത യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി നൂതന ഉപകരണമായ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ വികസിപ്പിച്ചു. മാതാ അമ്യതാനന്ദമയിയുടെ നിര്‍ദ്ദേശ പ്രകാരമാണ് സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി നൂതന ഉപകരണമായ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ വികസിപ്പിച്ചെടുത്തത്.
സ്ര്തീകള്‍ അപകടത്തില്‍പ്പെടുമ്പോള്‍ അവര്‍ക്ക് കുടുംബാംഗങ്ങളേയും പോലീസിനേയും ബന്ധപ്പെടാന്‍ കഴിയാതെ വരുന്നു. അമ്മയുടെ നിര്‍ദ്ദേശം സ്വീകരിച്ചാണ് അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം രൂപകല്‍പ്പന ചെയ്തതെന്ന് അമ്യത യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ഡയറക്ടര്‍ ഡോ: ക്യഷ്ണശ്രീഅച്യുതന് പറഞ്ഞു.
തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ നല്കി ആത്മവിശ്വാസത്തോടെ സഞ്ചരിക്കുവാന്‍ സ്ത്രീകളെ പ്രാപ്തരാക്കുന്നതാണ് ഈ സേഫ്റ്റി സിസ്റ്റമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതു വളരെ രഹസ്യമായി ശരീരത്തില്‍ ധരിക്കാവുന്നതും അപകടസമയത്ത് എളുപ്പത്തില്‍ പ്രവര്‍ത്തിക്കുന്നതുമാണ്.
അക്രമികളില്‍ നിന്നും ഈ ഉപകരണം കണ്ണില്‍പെടാതെ സൂക്ഷിക്കാം. മള്‍ട്ടിപ്പിള്‍ ഓപ്ഷന് സംവിധാനമുള്ള ഈ ഉപകരണത്തിലൂടെ രഹസ്യമായി സുരക്ഷിതത്വത്തോടെ വിവരം പോലീസിനു കൈമാറാനും സാധിക്കും. ദൂരപ്രദേശങ്ങളിലും ഒരേസമയത്ത് ഒരു ബട്ടണ്‍ പ്രസ്സിലൂടേയോ, എസ്എംഎസ്-ലൂടേയോ, വോയിസ് കോളിലൂടേയോ സന്ദേശം എളുപ്പത്തില്‍ ഹോസ്പിറ്റലിലേയ്ക്കും, ഫയര്‍ സ്റ്റേഷനിലേക്കും, പോലീസിനും കൈമാറുന്നതുകൊണ്ട് പെട്ടെന്നുള്ള സഹായം അപകടത്തില്‍പ്പെടുന്നയാള്‍ക്ക് ലഭിക്കുന്നു. ഭാവിയില്‍ വീഡിയോ റെക്കോര്‍ഡിങ്ങ് സംവിധാനവും ഈ ഉപകരണത്തിലൂടെ സാധിക്കും. വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തീരെ കുറവുള്ള ഗ്രാമ പ്രദേശങ്ങളില്‍ പോലും പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
കുട്ടികള്‍ക്കും, മുതിര്‍ന്ന പൗരന്മാര്ക്കും സുരക്ഷാ ഉപകരണമായി ഉപയോഗിക്കാം. അമ്മയുടെ 60-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി അമ്യതവര്‍ഷം-60ല്‍ ‘അമ്യത പേഴ്സണല്‍ സേഫ്റ്റി സിസ്റ്റം’ പ്രകാശനം ചെയ്യും.
വിദഗ്ദ്ധരായഐടി പ്രൊഫഷനുകളുടെ നേത്യത്വത്തില്‍ പ്രവര്ത്തിക്കുന്നസൈബര് സെക്യൂരിറ്റി സെന്റര്‍ ഗവേഷണത്തിലൂടേയും, വിദ്യാഭ്യാസത്തിലൂടേയും സമൂഹത്തിന്റെ നന്മയ്ക്കുവേണ്ടി പ്രയോജനകരമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ലക്ഷ്യമാക്കുന്നു. സര്‍ക്കാര്‍, വ്യാവസായിക, ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്.ഈ സെന്ററില്‍ എം.ടെക്ക്, പിഎച്ച്ഡി എന്നീ കോഴ്സുകള്‍ നടത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: