ന്യൂദല്‍ഹി: മാധ്യമ രംഗത്ത് കൂടുതല്‍ സഹകരണത്തിനുള്ള നടപടികളെടുക്കാന്‍ ഇന്ത്യയും ചൈനയും ഒരുങ്ങുന്നു. ഉന്നത തലത്തിലെ മാധ്യമ വിനിമയത്തിനുള്ള സാധ്യതകള്‍ തേടാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി മനീഷ് തിവാരി ചൈനയുടെ ഇന്‍ഫര്‍മേഷന്‍ ഓഫിസ് സ്റ്റേറ്റ് കൗണ്‍സില്‍ മന്ത്രി ചൈ മിങ് സാവുവും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ തീരുമാനമായി. ഒരു കര്‍മ്മപദ്ധതിക്ക് രൂപം നല്കി അതു പ്രകാരമുള്ള പ്രത്യേക പദ്ധതികള്‍ ഇതിനായി നടപ്പാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. ശേഷി ഉയര്‍ത്തല്‍,സിനിമകളുടെ സഹനിര്മ്മാണത്തിനുള്ള പ്രക്ഷേപണ രംഗത്തെ ഡിജിറ്റല്‍വല്‍ക്കരണം, ചലച്ചിത്ര മേഖലകളിലെ പങ്കാളിത്തം തുടങ്ങിയ വിവിധ മേഖലകളില്‍ ചൈനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: