ചടമംഗലം: ജടായുപ്പാറ ശ്രീകോദണ്ഡരാമക്ഷേത്രം തകര്‍ക്കാന്‍ ശ്രമിച്ച അക്രമിസംഘത്തെ അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 18ന് രാത്രി ജടായുപ്പാറ ക്ഷേത്രവാതില്‍ തകര്‍ത്ത് കാണിക്കവഞ്ചി അപഹരിക്കുകയും വിഗ്രഹത്തിന് കേട് വരുത്തുകയും ചെയ്ത ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തെയാണ് അറസ്റ്റ് ചെയ്തത്. ചടയമംഗലം മേടയില്‍ ജംഗ്ഷനില്‍ തിരുവാതിരയില്‍ ആര്. ശ്യാംരാജ്, മേടയില്‍ പാപ്പാടിയില്‍ വീട്ടില്‍ ആര്. ശ്രീരാജ്, ജടായു ജംഗ്ഷനില്‍ അശ്വതിഭവനില്‍ വിഷ്ണു, ചടയമംഗലം സ്വദേശി അരുണ്‍, ഓയൂര്‍ നജ്മ മന്‍സിലില്‍ അജ്മല്‍, മേടയില്‍ പറയോണത്ത് പുതതന്വീട്ടില് സെയ്ഫുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.എല്ലാവരും സ്ഥലത്തെ എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്.
പിടിയിലായ ശ്യാംരാജ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. തിരുവായ്ക്കോട് ക്ഷേത്രത്തില്‍ സ്ത്രീകളെ ശല്യം ചെയ്ത കേസിലും പ്രതിയാണ്. ശ്രീരാജ് തിരുനല്‍വേലിയില്‍ പഠിക്കുമ്പോള്‍ സഹപാഠിയുടെ ദുരൂഹമരണത്തെത്തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ്.
കേരളസര്‍ക്കാരിന്റെ അറുനൂറ് കോടിയുടെ ജടായുപ്പാറ പദ്ധതി ആര്‍എസ്എസുകാര്‍ കയ്യടക്കിയിരിക്കുകയാണെന്നും അതനുവദിക്കരുതെന്നുമുള്ള മുന്‍ധാരണയോടെയാണ് രാമായണമാസാചരണത്തിന്റെ പിറ്റോന്നാള്തന്നെ അക്രമികള്‍ കൃത്യം നിര്‍വഹിച്ചത്. പാറയുടെ പുറത്തുള്ള ശ്രീരാമവിഗ്രഹവും കാണിക്കവഞ്ചിയും തകര്ത്തതിനശേഷം ശ്യാംരാജിന്റെ വീട്ടില്‍നിന്ന് ചുറ്റിക കൊണ്ടുവന്നാണ് ക്ഷേത്രകവാടം തകര്‍ത്തത്.
ആറ് പ്രതികളെയും വിവിധ സ്ഥലങ്ങളില്‍നിന്നാണ് പോലീസ് പിടികൂടിയത്. പുനലൂര്‍ ഡിവൈഎസ്പി ജോണ്‍കുട്ടി, കടയ്ക്കല്‍ സിഐ റജികുമാര്‍, ചടയമംഗലം എസ്ഐ ആസാദ് അബ്ദുള്‍കലാം, കടയ്കകല് എസ്ഐ സുനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: