കൊച്ചി: പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മ്മിക്കുന്ന നൂതന സാങ്കേതികവിദ്യ അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍
അമ്യത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പൊഡിയാട്രിക് വിഭാഗം മേധാവി ഡോ:അജിത്കുമാര്വര്മ്മയുടെ നേത്യത്വത്തിലാണ് ശസ്ര്തക്രിയ നടത്തി രോഗിയുടെ വലതു പാദത്തിലെ എല്ലുകള്‍ മാറ്റി പാദം പുനര്‍നിര്‍മ്മിച്ചത്.
പാദരോഗങ്ങളില്ഏറ്റവും രൂക്ഷമായ ‘ചാര്‍ക്കോട്ട് ഫുട്ട് എന്ന പാദരോഗമാണ് രോഗിയുടെ പാദത്തേയും, കണങ്കാലിന്റെ എല്ലിനെവരെ ദ്രവിപ്പിച്ച് വ്രണം ആക്കി തീര്‍ത്തത്.
തബല ആര്‍ട്ടിസ്റ്റ് ആയ 30വയസ്സുള്ള യുവാവിന്റെ നശിച്ചുപോയ വലതു പാദത്തിലെ എല്ലുകള്‍ മാറ്റിയാണ് പാദം പുനര്‍നിര്‍മ്മിച്ച ത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഈ രോഗി വീഴുകയും നട്ടെല്ലിനുക്ഷതം സംഭവിക്കുകയും ചെയ്തിരുന്നു. വീഴ്ച്ചയുടെ ആഘാതത്തില്‍ അരയ്ക്കു താഴെയായി രണ്ടു കാലുകളും തളര്‍ന്നുപോവുകയും ചെയ്തു. പ്രമേഹരോഗം ഇല്ലാതിരുന്നതിനാല്‍ ഓര്‍ത്തൊപീഡിക്സ് സര്ജന്മാരുടെ ചികിത്സയുടെ ഫലമായി നട്ടെല്ലിന്റെ ക്ഷതം മാറിയെങ്കിലും പാരാലിസിസ് തുടര്‍ന്നുകൊണ്ടേയിരുന്നു. വര്ഷങ്ങളോളമുള്ള ഫിസിയോതെറാപ്പി ചികിത്സയുടെ ഫലമായിരണ്ടു കാലുകളുടേയും ചലന ശേഷി ഭാഗീകമായി വീണ്ടെടുക്കുകയും ‘വാല്‍ക്കറിന്റെ’ സാഹായത്തോടെ നടന്നു തുടങ്ങുകയും ചെയ്തു.
നട്ടെല്ലിനേറ്റ ക്ഷതം മൂലം കുറച്ചു മാസങ്ങള്‍ക്കു ശേഷം ആട്ടോണമിക് ന്യൂറോപതി അസുഖവും വലതു പാദത്തിനു ‘ചാര്‍കോട്ട്’ അസുവും ബാധിക്കുകയും ചെയ്തു. വലതു പാദത്തിന്റെ മദ്ധ്യഭാഗത്തിലും, പുറകിലും അസ്ഥികള്‍ പൂര്‍ണ്ണമായും നശിച്ചതിനാല്‍ പാദത്തിന്റെ പാദത്തിന്റെ പ്രധാനപ്പെട്ട സന്ധികളും എല്ലുകളും ദ്രവിച്ചു നശിക്കുകയും ചെയ്തു പല ആശുപത്രികളിലും പാദേ’ദം ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
അവസാനം അമ്യത ആശുപത്രിയിലെ പൊഡിയാട്രിക് വിഭാഗത്തില്‍ രോഗി അഡ്മിറ്റ് ആവുകയും പൊഡിയാട്രിക് വിഭാഗം മേധാവി ഡോ:അജിത്കുമാര്വര്മ്മയുടെ നേത്യത്വത്തില്‍ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നശിച്ചുപോയ എല്ലുകള്‍ മാറ്റി പാദങ്ങള്‍ പുനഃനിര്‍മ്മിച്ചു. ഇതിനായി രോഗിയുടെ പൂര്‍വ്വ സ്ഥിതിയിലുള്ള ഇടതുകാലിന്റെ ത്രീ ഡൈമെന്‍ഷണല്‍ സിറ്റി സ്കാന്‍ എടുക്കുകയും പാദത്തിന്റെ മിറര്‍ ഇമേജ് ലാബോറട്ടറിയില്‍ വച്ച് തയ്യാറാക്കുകയും ചെയ്തു.
ശസ്ര്തക്രിയയില് വലതു പാദത്തിന്റെ മദ്ധ്യഭാഗത്തിലേയും, പുറകിലേയും നശിച്ച എല്ലാ എല്ലുകളും എടുത്തു മാറ്റി. ടൈറ്റാനിയം കമ്പ്രഷന്‍ സ്ക്രൂവിന്റേയും ‘അമ്യത സ്ലിങ്ങ് ടെക്നിക്ക്’ സാങ്കേതിക വിദ്യയും ഉപയോഗിച്ച് രോഗിയുടെ വലതു പാദം പുനര്‍നിര്‍മ്മിച്ചു. 4 മാസത്തിനു ശേഷം രോഗിക്കു തനിയെ നടക്കാന്‍ സാധിച്ചു.പ്രത്യേകതരം പാദസംരക്ഷണ ചെരുപ്പുപയോഗിച്ച് രോഗിക്കുഇപ്പോള് നടക്കാന്‍ കഴിയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: