കൊച്ചി: ഓണത്തോടനുബന്ധിച്ച് ടൈറ്റന് ഓപെറ, ഓട്ടോമാറ്റിക് എന്നീ പുതിയ മോഡല്‍ വാച്ചുകള്‍ ടൈറ്റന് കേരള വിപണിയിലെത്തിച്ചു.
സ്ത്രീകള്‍ക്കുള്ള ടൈറ്റന് രാഗാ സീരീസില്‍പ്പെട്ട പുതിയ മോഡലായ ഓപെറ പാരീസിലെ പലയ്സ് ഗാര്‍ണിയര്‍ ഓപെറ ഹൗസിന്റെ മാതൃകയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു രൂപകല്പന ചെയ്തതാണ്. സ്വരോവ്സ്കി ക്രിസ്റ്റലുകള്‍ അലങ്കരിക്കുന്ന ഡയലും ബ്രേസ്ലെറ്റ് മാതൃകയിലുള്ള സ്ട്രാപ്പും ചേര്‍ന്ന് ആഡംബരപൂര്‍ണമായ ഒരു ആഭരണത്തിന്റെ ഭംഗിയാണ് ടൈറ്റന് ഓപെറയ്ക്ക് നല്‍കുന്നത്. വില 9995 രൂപ
ടൈറ്റന്റെ ഫാഷന്‍ കളക്ഷനില്പെടുന്ന പുരുഷന്മാര്ക്ക് വേണ്ടിയുള്ള ഓട്ടോമാറ്റിക് വാച്ച് കണ്ടംപററി ഡിസൈനിലുള്ളതാണ്. ഇരട്ട ടോണിനൊപ്പം സോളിഡ് സ്ട്രാപ്പും ചേര്‍ന്ന, ഈ വാച്ചിന് 19995 രൂപയാണ് വില.
എല്ലാ വേള്‍ഡ് ഓഫ് ടൈറ്റന് സ്റ്റോറുകളിലും ടൈറ്റന് ഔട്ട്ലെറ്റുകളിലും പ്രമുഖ മള്‍ട്ടിബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലും പുതിയ വാച്ചുകള്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: