മട്ടാഞ്ചേരി: ഇസ്ലാമിക മതതീവ്രവാദികള്‍ തകര്‍ത്ത കുടുംബത്തിന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ അന്തിയുറങ്ങാന്‍ വീട്.
മട്ടാഞ്ചേരിയില്‍ മുസ്ലീം വര്‍ഗീയവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ അനില്‍കുമാറിന്റെ കുടുംബത്തിനാണ് ആര്‍എസ്എസ് സ്വയംസേവകരുടെ കൂട്ടായ്മയില്‍ പുതിയ വീടായത്. കൊച്ചി നഗരത്തിലെ ശിവജി ശാഖാ മുഖ്യശിക്ഷകനായിരുന്ന അനില്‍കുമാറിനെ വഴിയില്‍വെച്ചാണ് മുസ്ലീം വര്‍ഗീയവാദികള്‍ കൊന്നത്. ’92 ഒക്ടോബറില്‍ നടന്ന ഭീകരതയുടെ ബലിദാനിസ്മൃതിയിലാണ് ഭവനനിര്‍മ്മാണം.
600 ചതുരശ്ര അടി വിസ്തൃതിയില്‍ പൂര്‍ത്തിയാക്കിയ അനില്‍ ഭവനത്തില്‍ ഇന്നാണ് ഗൃഹപ്രവേശം. സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ അനില്‍കുമാറിന്റെ കുടുംബത്തിന് താക്കോല്‍ കൈമാറും. ബിഎംഎസ് മുന്‍ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡന്റ് രാ. വേണുഗോപാല്‍ അനിലിന്റെ അമ്മ വസന്ത നാരായണന് താക്കോല്‍ കൈമാറും. തുടര്‍ന്ന് സൗഹൃദസദസ്സ് അമരാവതി ജനാര്‍ദ്ദന കല്യാണമണ്ഡപത്തില്‍ നടക്കും.
ആര്‍എസ്എസ് കൊച്ചി നഗര്‍ സംഘചാലക് പി. നാരായണറാവു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ രാ. വേണുഗോപാല്‍ സംസാരിക്കും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.ആര്. ശശിധരന് മുഖ്യപ്രഭാഷണം നടത്തും. മുന്‍മേയറും കൊച്ചി കോര്പ്പറേഷന് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാനുമായ കെ.ജെ. സോഹന്‍, കൗണ്‍സിലര്‍മാരായ ശ്യാമള പ്രഭു, പി.എസ്. രാജു എന്നിവര്‍ ആശംസകള്‍ നേരും.
1971 ഏപ്രിലില്‍ നാരായണന്-വസന്ത ദമ്പതികളുടെ മകനായി ജനിച്ച അനില്‍കുമാര്‍ സായംശാഖയിലൂടെ സംഘപ്രവര്ത്തനത്തിലെത്തി. 21-ാം വയസില്‍ ബലിദാനിയായ അനിലിന്റെ വേര്‍പാട് കുടുംബത്തിന് വന്‍ ആഘാതമായി. സഹോദരന് സുനില്‍കുമാര്‍, സഹോദരി ഗീത എന്നിവരടങ്ങുന്ന കുടുംബത്തിന് സ്വയംസേവകര്‍ എന്നും തണലായി മാറുകയുംചെയ്തു. റോഡിനായുള്ള സ്ഥലമെടുപ്പിലാണ് ഈ കുടുംബത്തിന് വീട് നഷ്ടപ്പെട്ടത്. 2013 ഫെബ്രുവരി 3 ന് ആര്‍എസ്എസ് വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി അനില്‍ സ്മൃതിഭവനത്തിന് കല്ലിട്ടു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: