തിരുവനന്തപുരം: സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉല്‍ഘാടനം പ്രതിപക്ഷം ബഹിഷ്കരിക്കും. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനുളള മുന്നണി തീരുമാനത്തിന്റെ ഭാഗമായാണ് ബഹിഷ്കരണം.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യപ്രഭാഷകനായി നിശ്ചയിച്ചിട്ടുളള പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്, ആശംസാ പ്രാസംഗികരായ മേയര്‍ കെ.ചന്ദ്രിക, എം.എല്‍.എ വി.ശിവന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും. അതേസമയം ഓണാഘോഷവുമായി ബന്ധപ്പെട്ട മറ്റു പരിപാടികളുമായി പ്രതിപക്ഷം സഹകരിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: