കോഴിക്കോട്: ഈ വര്‍ഷത്തെ മാതൃഭൂമി സാഹിത്യപുരസ്കാരത്തിന് കഥാകൃത്തും നോവലിസ്റ്റുമായ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള അര്‍ഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
സച്ചിദാനന്ദന് ചെയര്‍മാനും എന്‍. .എസ്. മാധവന്, സാറാ ജോസഫ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. ഒക്ടോബര്‍ 24ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: