ആലപ്പുഴ: കര്‍ഷകരെ അവഗണിച്ച് ദുരിതത്തിലാഴ്ത്തിയ യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നാല്‍ എന്തു നടക്കുമെന്ന് ജനങ്ങള്‍ക്കറിയാം. അധിക കാലമൊന്നും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ലെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. കര്‍ഷകമോര്‍ച്ച സംസ്ഥാന കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയെ സംരക്ഷിക്കാതെ കൃഷിയേയും കര്‍ഷകരേയും ദുരിതത്തിലാക്കിയ സര്‍ക്കാര്‍ നയം തിരുത്താതെ ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നതു കൊണ്ട് യാതൊരു പ്രയോജനവും ലഭിക്കുകയില്ല. മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരെ സംരക്ഷിക്കുന്ന നയമാണ് ആവശ്യം. ഇത് വിജയകരമായി നടപ്പാക്കിയ ഗുജറാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങള്‍ ഭാരതത്തിന് മാതൃകയാണ്. കാര്‍ഷിക മേഖലയെ പോലും സംഘടിത ശക്തികളുടെ ആഗ്രഹത്തിനനുസരിച്ച് മാറ്റിയതാണ് കാര്‍ഷിക മേഖല തകരാന്‍ കാരണമായത്.
എല്ലാ നിയമങ്ങളും ഭൂരിപക്ഷ സമുദായ കര്‍ഷകര്‍ക്കാണ് വിനയായി മാറിയത്. ഭൂമികളെല്ലാം നഷ്ടമായത് അവര്‍ക്ക് മാത്രമാണ്. ഭൂപരിഷ്ക്കരണ നിയമം കൊണ്ടുവന്നപ്പോഴും സംഘടിത സമുദായത്തിന് ഒന്നും നഷ്ടമായില്ലെന്നും അദ്ദേഹം പറഞ്ഞു. വന്‍കിടക്കാരുടെ കൈവശം വച്ചിരിക്കുന്ന അനധികൃത ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണം.
കാര്‍ഷിക മേഖലയില്‍ കേരളം നിത്യേന പിന്നോട്ടു പോകുകയാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് 1.6 ശതമാനം വളര്‍ച്ചാ നിരക്ക് പിന്നോട്ടാണ്. ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ കാര്‍ഷിക വളര്‍ച്ച 11.6 ശതമാനമാണ് കൂടുതല്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മധ്യപ്രദേശില്‍ ഇത് 19 ശതമാനമാണ്. ബിജെപി സര്‍ക്കാരുകളുടെ കാര്‍ഷിക മേഖലയോടുള്ള സമീപനത്തിന്റെ പ്രതിഫലനമാണിത്. ഇടതു-വലതു ഭരണത്തില്‍ ഭൂരിപക്ഷ വിഭാഗങ്ങള്‍ പാര്ശ്വവല്ക്കരിക്കപ്പെടുകയാണ്. കാര്‍ഷിക മേഖലയില്‍ സജീവമായി നില്ക്കുന്ന ഭൂരിപക്ഷം കാര്‍ഷിക രംഗത്ത് നിന്നും വിടപറയുകയാണ്.
കാര്‍ഷിക സര്‍വകലാശാല അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. സാധാരണ കര്ഷകന് അകത്ത് കയറാന്‍ പോലും പറ്റാത്ത അവസ്ഥയാണ് കാര്‍ഷിക സര്‍വകലാശാല. ഇവിടെ ഇടതു-വലതു രാഷ്ട്രീയക്കാര്‍ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണെന്നും മുരളീധരന് പറഞ്ഞു. കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.എസ്.രാജന് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി.ശ്രീശന്, എ.എന്‍.രാധാകൃഷ്ണന്, കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖരന്, സംഘടനാ സെക്രട്ടറി ഉമാകാന്തന്‍, സംസ്ഥാന സെക്രട്ടറി രാധാകൃഷ്ണമേനോന്, വൈസ് പ്രസിഡന്റ് പി.എം.വേലായുധന്, മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.ഗീതാകുമാരി, ബിജെപി മേഖലാ പ്രസിഡന്റ് പ്രതാപചന്ദ്ര വര്‍മ, സംസ്ഥാന സെക്രട്ടറിമാരായ എ.ജി.ഉണ്ണികൃഷ്ണന്, പത്മകുമാര്‍, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന് എന്നിവര്‍ സംസാരിച്ചു. കൊട്ടാരം ഉണ്ണികൃഷ്ണന് സ്വാഗതവും ബിജെപി അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് എല്‍.പി.ജയചന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: