കോട്ടയം: വിതുര കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി കൂറുമാറിയെന്ന് കോടതി പ്രഖ്യാപിച്ചു. പരിഗണിച്ച ഏഴ് കേസുകളില്‍ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാനായില്ല. പ്രതികള്‍ക്ക് രൂപമാറ്റം സംഭവിച്ചെന്നാണ് പ്രോസിക്യൂഷന്റെ വാദം. കോട്ടയത്തെ പ്രത്യേക കോടതിയാണ് കേസ് പരിഗണിച്ചത്.
അതിനിടെ വിചാരണക്കിടെ പെണ്‍കുട്ടിക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടു. മുന്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂഷന് കെ.സി പീറ്റര്‍, ആലുവ മുന്‍സിപ്പല്‍ ചെയര്മാന് ജേക്കബ് മുത്തേടന്‍ എന്നിവര്‍ കേസില്‍ പ്രതികളാണ്.
നേരത്തെ വര്‍ഷങ്ങള്‍ കഴിഞ്ഞതിനാല്‍ പ്രതികളെ തിരിച്ചറിയാനായില്ലെന്ന് കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ പെണ്‍കുട്ടി കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പല ഭാഷകള്‍ സംസാരിക്കുന്ന സ്ഥലങ്ങളില്‍ വെച്ച് പീഡനം നടന്നതായി പെണ്‍കുട്ടി കോടതിയെ അറിയിച്ചു.
നേരത്തെ കോടതിയുടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് യുവതി വിചാരണയ്ക്കായി കോട്ടയത്തെ പ്രത്യേക കോടതിയിലെത്തിയത്. വിചാരണ നടപടികളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയേയും ഹൈക്കോടതിയേയും പെണ്‍കുട്ടി സമീപിച്ചിരുന്നു.
പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 1995ലാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത്. ആറുമാസത്തോളം പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: