കാഞ്ഞങ്ങാട്: ഓട്ടോറിക്ഷ മോഷണം പതിവാക്കിയ മൂവര്‍ സംഘം കാഞ്ഞങ്ങാട് അറസ്റ്റിലായി. മോഷ്ടിച്ച ഓട്ടോറിക്ഷകള്‍ മറിച്ച് വിറ്റ് ലക്ഷങ്ങള്‍ കൈക്കലാക്കിയ കുശാല്‍നഗറിനടുത്ത ആവിയില്‍ നൂറാനിയ പള്ളിക്കടുത്ത് താമസിക്കുന്ന എല്‍ കെ മജീദ് ഹാജി(56), ഹൊസ്ദുര്‍ഗ് കടപ്പുറം പുതിയവളപ്പില്‍ പി വി റഷീദ് എന്ന പുക റഷീദ്(36), കുശാല്‍നഗറിലെ കെ ഗണേശന്(47)എന്നിവരെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പി പി തമ്പാണ്റ്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ മോഷ്ടിച്ച ൨൫ ഓളം ഓട്ടോറിക്ഷകളെ കുറിച്ച് പോലീസിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ അറസ്റ്റിലായതോടെ ഓട്ടോറിക്ഷകള്‍ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. പിടിയിലായ റഷീദും മജീദ് ഹാജിയും ഓട്ടോ്രെഡെവര്മാരും, ഗണേശന് കുശാല്‍നഗറിലെ ഓട്ടോവര്ക്ക്ഷോപ്പ് നടത്തിപ്പുകാരനുമാണ്. മജീദും റഷീദുമാണ് പ്രധാനമായും ഓട്ടോറിക്ഷകള്‍ മോഷ്ടിക്കുന്നത്. ഗണേശണ്റ്റെ കുശാല്‍നഗറിലെ വര്‍ക്ക്ഷോപ്പില്‍ എത്തിച്ച് ചെയിസിലും കെയ്സിലുമുള്ള നമ്പറുകള്‍ ചുരണ്ടിമാറ്റി പുതിയ നമ്പറുകള്‍ കൊത്തുകയാണ് പതിവ്. വര്‍ഷങ്ങളായി ഈ സംഘം ഈ രീതിയില്‍ കവര്‍ച്ച തുടരുകയായിരുന്നു. വ്യക്തമായ രേഖകളില്ലാതെ ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരെ പോലീസ് സംഘം വളയുകയും ഓട്ടോറിക്ഷ രേഖകള്‍ പരിശോധിക്കുകയും ചെയ്തതോടെയാണ് കാഞ്ഞങ്ങാട്ട് കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി നടന്നുവരുന്ന വാന്‍ തട്ടിപ്പിണ്റ്റെയും മോഷണത്തിണ്റ്റെയും ചുരുളഴിഞ്ഞുതുടങ്ങിയത്. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ്(ഒന്ന്) മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്ന് ദവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. സംഘത്തില്‍പ്പെട്ട കുശാല്‍നഗര്‍ സ്വദേശിയായ മറ്റൊരു യുവാവ് മുങ്ങിയിട്ടുണ്ട്. കോട്ടിക്കുളത്ത് നിന്ന് മോഷ്ടിച്ച ഒരു ഓട്ടോറിക്ഷ കുശാല്‍നഗറില്‍ സ്പെയര്പാ ര്‍ട്സ് കട നടത്തുന്ന യുവാവ് ഉപയോഗിച്ചുവരുന്നതായി സൂചന ലഭിച്ചതോടെയാണ് പോലീസ് അന്തര്‍ജില്ലാ മോഷണസംഘത്തെ വലയിലാക്കിയത്. ഈ സംഘം മോഷ്ടിച്ച എട്ടോ ളം ഓട്ടോറിക്ഷകള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ചെയിസ്കെയ്സ് നമ്പറുകള്‍ കൊത്തിമാറ്റി പുതിയ നമ്പറി ടുന്നതിന് ഉപയോഗിക്കുന്ന പഞ്ചിങ്ങ് യന്ത്രം ഗണേശണ്റ്റെ കുശാല്‍നഗറിലെ ഗ്യാരേജില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ഹൊസ്ദുര്‍ഗ് എസ്ഐ ഇ വി സുധാകരന്, ്രെകെം സ്ക്വാഡില്‍പ്പെട്ട സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ കമലാക്ഷ ന്, ടി വിജയന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ കല്ലായി അബൂബക്കര്‍, ദിനേശ് രാജ്, കാസര്‍കോട് ഡിവൈഎസ്പിയുടെ ്രെകെം സ്ക്വാഡില്‍പ്പെട്ട കെ നാരായണന് നായര്‍ എന്നിവരും ഉള്‍പ്പെട്ടിരുന്നു. ഇവരുടെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു.
നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ പ്രത്യേക പോലീസ് സ്ക്വാഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരപ്രദേശങ്ങളിലും നമ്പര്‍ പ്ളേറ്റില്ലാതെയും മദ്യപിച്ചും അമിത വേഗതയിലും ഓടിക്കുന്ന ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പിടികൂടുന്നതിന് ഹൊസ്ദുര്‍ഗ് പോലീസ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. നമ്പര്‍ പ്ളേറ്റുകള്‍ ഇല്ലാതെയും ഫാന്‍സി നമ്പര്‍ ഉപയോഗിച്ചും നിരവധി വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതിനെതിരെ പോലീസ് നടപടി ശക്തിപ്പെടുത്തിയത്. മദ്യപിച്ചും അമിതവേഗതയിലും ഓടിക്കുന്ന വാഹനങ്ങള്‍ മുഴുവനും പിടിച്ചെടുക്കുന്നതിണ്റ്റെ ഭാഗമായി കാഞ്ഞങ്ങാട് നഗരത്തില്‍ പോലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം മദ്യലഹരിയില്‍ ഓടിച്ചുവരികയായിരുന്ന ഓട്ടോറിക്ഷകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ പോലീസ് പിടികൂടിയിരുന്നു. ഇന്നലെയും ബൈക്കുകള്‍ അടക്കം അഞ്ചോളം വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. നമ്പര്‍ പ്ളേറ്റില്ലാത്ത വാഹനങ്ങള്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: