കൊല്ലം: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങലുടെ ഭാഗമായി നാടെങ്ങും കൂട്ടയോട്ടം. വിവേകാനന്ദസ്വാമികളുടെ പ്രശസ്തമായ ചിക്കാഗോ പ്രസംഗത്തിന്റെ സന്ദേശം വിളിച്ചറിയിച്ചുകൊണ്ടാണ് സാര്‍ധശതി ആഘോഷസമിതികളുടെ യുവവിഭാഗിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടങ്ങള്‍ നടക്കുന്നത്. മഹാനഗരത്തിലെ ഒമ്പത് കേന്ദ്രങ്ങളിവലാണ് പരിപാടികള്‍ നടക്കുന്നത്.
കൊല്ലം നഗരത്തില്‍ ഇന്ന് വൈകിട്ട് 5ന് ലക്ഷ്മിനടയില്നിന്ന് കൂട്ടയോട്ടം ആരംഭിക്കും. ഹൈസ്കൂള്‍ ജംഗ്ഷന് വഴി ആനന്ദവല്ലീശ്വരത്ത് സമാപിക്കും. തുടര്‍ന്ന് തപസ്യ കലാസാഹിത്യവേദി കൊല്ലം ദില്ലാ പ്രസിഡന്റ് ഡോ. പട്ടത്താനം രാധാകൃഷ്ണന് സംസാരിക്കും. ശക്തികുളങ്ങര നഗരത്തിലെ പരിപാടി രാന്കുളങ്ങര നിന്നാരംഭിച്ച് കാവനാട് സമാപിക്കും. ആര്‍എസ്എശ് മഹാനഗര്‍ കാര്യകാരി സദസ്യന്‍ കാ.നാ. അഭിലാഷ് സംസാരിക്കും. കൊടിടയത്ത് നടക്കുന്ന പരിപാടിയില്‍ മഹാനഗര്‍ ബൗദ്ധിക് പ്രമുഖ് എസ്. ഗോപകുമാര്‍ സംസാരിക്കും. അഞ്ചാലുംമൂട് നഗരത്തില്‍ കൂട്ടയോട്ടം ഇന്നലെ നടന്നു.
കരുനാഗപ്പള്ളി: കൊല്ലം ഗ്രാമജില്ലയില്‍ ആദ്യ പരിപാടി ഇന്ന് ശാസ്താംകോട്ടയില്‍ ഇന്ന് നടക്കും കോവൂര്‍ കുഞ്ഞുമോന് എംഎല്‍എ പങ്കെടുക്കും. പുത്തൂരില്‍ 14ന് രണ്ട് കേന്ദ്രങ്ങളില്‍നിന്നാണ് കൂട്ടയോട്ടം ആരംഭിക്കുന്നത്. പൊരീക്കല്‍ ജംഗ്ഷനില്‍ എഴുകോണ്‍ സിഐ കെ. സദന് പരിപാടി ഉദ്ഘാടനം ചെയ്യും. വെണ്ടാര്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കൊട്ടാരക്കര സിഐ ജി.ഡി. വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. സംഗമ കേന്ദ്രമായ പുത്തൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ എഐടിയുസി സംസ്ഥാനസമിതിയംഗം പ്രൊഫ. കെ. സുകുമാരന്‍ അധ്യക്ഷത വഹിക്കും. ആഘോഷസമിതി ജില്ലാ ജനറല്‍ കണ്‍വീനര്‍ പി.എസ്. ഗോപകുമാര്‍ പ്രസംഗിക്കും.
കരുനാഗപ്പള്ളിയില്‍ കൂട്ടയോട്ടം മൂന്ന് കേന്ദ്രങ്ങളില്‍നിന്ന് ആരംഭിക്കും. പുതിയകാവ്, മരുതൂര്‍കുളങ്ങര, ഇടക്കുളങ്ങര എന്നിവിടങ്ങളില്‍ നിന്ന് തുടങ്ങുന്ന കൂട്ടയോട്ടം കരുനാഗപ്പള്ളിയില്‍ സമാപിക്കും. ആര്‍എസ്എസ് ജില്ലാ കാര്യവാഹ് എ. വിജയന് സംസാരിക്കും. ചവറ, മുകുന്ദപുരം, കൊല്ലക എന്നിവിടങ്ങളില്‍ തുടങ്ങുന്ന കൂട്ടയോട്ടം ചവറയില്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: