വാഷിംഗ്ടണ്‍ : രാസായുധാക്രമണം നടത്തിയ സിറിയിന്‍ ഭരണകൂടത്തെ പുറത്താക്കാന്‍ സൈനിക നടപടി അനിവാര്യമാണെന്നും നമ്മുടെ കുട്ടികളും ഭാവിതലമുറയും ജീവിക്കേണ്ട ലോകത്ത് അത്തരം ഭരണകൂടം നിലനില്‍ക്കുന്നത് വിപത്താണെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അമേരിക്കന്‍ ജനതയോടുള്ള പ്രസംഗത്തില്‍ പറഞ്ഞു.
സിറിയയ്ക്കെതിരായ നടപടി അതിരുകടക്കില്ല. ചെലവേറിയതും കാലദൈര്ഘ്യമുള്ളതുമാവില്ല. ജനങ്ങള്‍ക്കെതിരെ വാതകം പ്രയോഗിക്കുന്ന സര്‍ക്കാരിന്റെ ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യം.
ഇറാക്കിലെയോ അഫ്ഗാനിസ്ഥാനിലെയോ പോലെ ആവില്ല സിറിയയിലെ ആക്രമണമെന്നും അമേരിക്കന്‍ ജനത തനിക്ക് പിന്തുണ നല്‍കണമെന്നും ഒബാമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: