കൊച്ചി: മൈക്ര എക്സ് ഇയുടെ പുതിയ ഡീസല്‍ വകഭേദം നിസ്സാന്‍ ഇന്ത്യ വിപണിയിലിറക്കി. ഇതോടെ ഇന്ത്യയില്‍ മൈക്രയ്ക്ക് 12 വകഭേദങ്ങളായി. എന്‍ട്രി-ലെവല്‍ കാറായി കരുതപ്പെടുന്ന മൈക്രയുടെ നാലാം തലമുറയില്‍പ്പെട്ട പരിഷ്കൃത മോഡലാണ് പുതിയ ഈ ഡീസല്‍ വേരിയന്റ്. നവീകരിച്ച പുറംഭാഗം, കൂടുതല്‍ മെച്ചപ്പെടുത്തിയ ഇന്റീരിയര്‍, എആര്‍എഐ അംഗീകരിച്ച ലിറ്ററിന് 23.08 കിലോ മീറ്റര്‍ എന്ന മികച്ച ഇന്ധനക്ഷമത, കൂടുതല്‍ ലളിതമാക്കിയ ഉപയോഗക്രമങ്ങള്‍, ആകര്‍ഷക ലുക്ക് എന്നിവയാണ് പുതിയ ഡീസല്‍ മൈക്ര എക്സ്ഇയുടെ സവിശേഷതകള്‍. 5.57 ലക്ഷം രൂപയാണ് ദല്‍ഹിയിലെ എക്സ്-ഷോറൂം വില.
ക്രോം പ്ലേറ്റഡ് റേഡിയേറ്റര്‍ ഗ്രില്‍, ടില്‍റ്റ് സ്റ്റീയറിംഗ്, ഡ്രൈവ് കമ്പ്യൂട്ടര്‍, ഡ്രൈവര്‍ എയര്‍ബാഗ്, മറ്റ് സുരക്ഷാ സവിശേഷതകള്‍ എന്നിവയും പുതിയ ഡീസല്‍ മൈക്രയുടെ ആകര്‍ഷണീയതകളാണ്. ഒലീവ് ഗ്രീന്‍, ടര്ക്വോയ്സ് ബ്ലൂ, ബ്ലേഡ് സില്‍വര്‍, സ്റ്റോം വൈറ്റ്, ഒനിക്സ് ബ്ലാക്ക്, ബ്രിക്ക് റെഡ് എന്നീ ആറ് നിറങ്ങളില്‍ പുതിയ മൈക്ര ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: