അങ്കമാലി: കരയാംപറമ്പ് ജംഗ്ഷനിലെ ഗതാഗത സംവിധാനങ്ങള്‍ ശാസ്ത്രീയമായ രീതിയില്‍ പുനര്‍ക്രമീകരിക്കുന്ന കാര്യത്തില്‍ ദേശീയപാത അധികൃതര്‍ അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്ന വാഗ്ദാനത്തില്‍നിന്നും പിന്നോക്കം പോകുന്നു. ഇത് ഈ മേഖലയില്‍ അപകടങ്ങള്‍ കൂടുന്നതിന് കാരണമാകുന്നുണ്ട്.
ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള സര്‍വ്വീസ് റോഡുകളില്‍നിന്നും വാഹനങ്ങള്‍ ഈ ജംഗ്ഷനിലൂടെ റോഡിലേക്ക് പ്രവേശിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്ന് ജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും നല്കിയ വാഗ്ദാനത്തില്നിന്നാണ് ദേശീയപാത അധികൃതര്‍ പിന്നോക്കം പോയിട്ടുള്ളത്. മീഡിയനുകള്‍ക്ക് വീതി കുറച്ചെങ്കിലും അതിന്റെ ഗുണഫലങ്ങള്‍ യുടേണ്‍ തിരിയുന്ന വാഹനങ്ങള്‍ക്കോ മുക്കന്നൂര്‍ റോഡിലേക്ക് തിരിയുന്ന വാഹനങ്ങള്‍ക്കോ ലഭ്യമാകാത്ത രീതിയിലാണ് ദേശീയപാത അധികൃതര്‍ മീഡിയനുകളുടെ വീതി കുറച്ചിട്ടുള്ളത്.
അങ്കമാലിയില്‍നിന്നും തൃശൂര്‍ ഭാഗത്തേക്കും തൃശൂര്‍ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്കും പോകുന്ന വാഹനങ്ങള്‍ ഈ ജംഗ്ഷനിലെ സിഗ്നല്‍ ലൈറ്റുകള്‍ അവഗണിച്ച് അമിതവേഗത്തില്‍ കടന്നു പോകുന്നതിനെതിരെയും ബൈ റോഡുകളില്‍നിന്നും വാഹനങ്ങള്‍ യാതൊരു മാനദ്ണങ്ങളും പാലിക്കാതെ പ്രധാന റോഡുകളിലേക്ക് കയറുന്നതിനെതിരെയും ബന്ധപ്പെട്ട അധികാരികള്‍ കണ്ണടയ്ക്കുന്നത് ഈ മേഖലയില്‍ അപകടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് സംബന്ധിച്ച് നിരവധി തവണ മന്ത്രിമാര്‍ പങ്കെടുത്ത യോഗങ്ങളില്‍ ജനപ്രതിനിധികളും നാട്ടുകാരും ദേശീയപാത അധികൃതരോട് പരാതിപ്പെട്ടെങ്കിലും നാളിതുവരെ യാതൊരുവിധ നടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഗതാഗത സംവിധാനത്തിലെ അശാസ്ത്രീയത മൂലം ഈ മേഖലയില്‍ ദേശീയപാതയിലെ ഗതാഗതകുരുക്കും അപകടങ്ങളും അപകടമരണങ്ങളും നിത്യസംഭവമായിരിക്കുകയാണ്. കരയാംപറമ്പ് ജംഗ്ഷനിലെ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഈ പ്രദേശത്തെ ജനങ്ങള്‍ നിരവധി പ്രക്ഷോഭപരിപാടികള്‍ നടത്തിവരുന്നുണ്ടെങ്കിലും ഇതിനെ അവഗണിക്കുന്ന നയമാണ് ദേശീയപാത അധികൃതര്‍ക്ക് ഉള്ളത്. കരയാംപറമ്പ് ജംഗ്ഷനിലെ വര്‍ദ്ധിച്ചുവരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് ഈ മേഖലയിലെ അപാകതകള്‍ പരിഗണിക്കുന്ന കാര്യത്തില്‍ ദേശീയപാത അധികൃതര്‍ കാലതാമസം കൂടാതെ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ഒരുപാട് ജീവനുകള്‍ ഇനിയും ഇവിടെ പൊലിയപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: