കൊച്ചി: എമിറേറ്റ്സ് എയര്‍ലൈന്‍ ഇന്ത്യയില്‍ നിന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സഞ്ചരിക്കുന്നവര്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലെ പത്തു കേന്ദ്രങ്ങളില്‍ നിന്ന് ദുബായിലേക്ക് എക്കോണമി ക്ലാസില്‍ 18,778 രൂപ മുതലും ബിസിനസ് ക്ലാസില്‍ 54,039 രൂപ മുതലുമുള്ള ടിക്കറ്റുകളാണ് എമിറേറ്റ്സ് അവതരിപ്പിക്കുന്നത്.
2013 സെപ്റ്റംബര്‍ പത്തു വരെയുള്ള ബുക്കിങ്ങുകള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭ്യമാകുക. 2013 സെപ്റ്റംബര്‍ 15 മുതല്‍ 2014 ജനുവരി 31 വരെ ഇതു പ്രയോജനപ്പെടുത്തി യാത്ര ചെയ്യാം.
നേരത്തെ തന്നെ ആസൂത്രണം നടത്തി മുന്‍കൂട്ടി ബുക്കു ചെയ്ത് എക്കണോമി, ബിസിനസ് ക്ലാസുകളില്‍ വന്‍ ആനുകൂല്യങ്ങള്‍ നേടാന്‍ യാത്രക്കാരെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി.
ഉപഭോക്താക്കള്‍ക്ക് പണത്തിന് ഏറ്റവും മികച്ച മൂല്യം നല്‍കുന്നതിന് എമിറേറ്റ്സ് പ്രതിബദ്ധമാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ ആനുകൂല്യങ്ങളെന്നും എമിറേറ്റ്സിന്റെ ഇന്ത്യാ, നേപ്പാള്‍ വൈസ് പ്രസിഡന്റ് എസ്സാ സുലൈമാന്‍ അഹ്മദ് ചൂണ്ടിക്കാട്ടി. എമിറേറ്റ്സ് 76 രാജ്യങ്ങളിലായി 134 കേന്ദ്രങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നത്.
ഈ വര്‍ഷം ഇതു വരെ വാഴ്സ, അള്‍ജിയേഴ്സ്, ഹനേഡ എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് സര്‍വ്വീസ് ആരംഭിച്ചു .സ്റ്റോക്ഖോം, ഫിലിപ്പൈന്‍സിലെ ക്ലാര്‍ക്ക്, ഗ്വിനിയയിലെ കൊണാക്രി എന്നിവിടങ്ങളിലേക്ക് ഉടന്‍ സേവനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: