കൊച്ചി: സംയുക്ത ട്രേഡ് യൂണിയന് സമിതിയുടെ ആഹ്വാനപ്രകാരം ജില്ലയിലെ ഓട്ടോ-ടാക്സി, ബസ്സ്, ലോറി, കൊച്ചി തുറമുഖത്തെ കണ്ടെയ്നര്‍, ടിപ്പര്‍, ടാങ്കര്‍ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കി. എറണാകുളം നഗരത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനത്തിന് അലി അക്ബര്‍, പ്രവീണ്‍ (സിഐടിയു), ആര്.രഘുരാജ്, കെ.എസ്.അനില്‍കുമാര്‍, പി.എസ്.സജിത്ത്, പി.എസ്.ചന്ദ്രദാസ് (ബിഎംഎസ്), സക്കീര്‍ ഹുസൈന്, ലതീഷ്, തോമസ് പ്ലാച്ചേരി (ഐഎന്‍ടിയുസി), ബിനു വര്‍ഗീസ് (എഐടിയുസി), രഘുനാഥ് പനവേലി (എസ്ടിയു) തുടങ്ങിയവര്‍ നേതൃത്വം നല്കി. പ്രകടനം ഹൈക്കോടതി ജംഗ്ഷനില്‍ സമാപിച്ചപ്പോള്‍ നടന്ന പൊതുസമ്മേളനത്തില്‍ ആര്.രഘുരാജ് അദ്ധ്യക്ഷത വഹിച്ചു. സിഐടിയു നേതാവ് അലി അക്ബര്‍ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ രഘുനാഥ് പനവേലി, സക്കീര്‍ ഹുസൈന്, പ്രവീണ്‍, ബിന്ദു വര്‍ഗീസ്, ചന്ദ്രദാസ്, തോമസ് പ്ലാച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ നിന്നാരംഭിച്ച പ്രകടനം വെള്ളൂര്‍കുന്നത്ത് സമാപിച്ചു. പ്രകടനത്തിന് മേഖലാ സെക്രട്ടറി കെ.സി.ബാബു, യു.പി.സജീവ്, കെ.ജി.മനോജ്, കെ.എ.അജി എന്നിവര്‍ നേതൃത്വം നല്കി. മട്ടാഞ്ചേരി: ഇന്ധനവിലവര്‍ധനവില്‍ പ്രതിഷേധിച്ച് ബിഎംഎസ് മട്ടാഞ്ചേരി മേഖലാ ഓട്ടോതൊഴിലാളികള്‍ മട്ടാഞ്ചേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. ഫോര്‍ട്ടുകൊച്ചി കുന്നും പുറം കവലയില്‍ നിന്ന് തുടങ്ങിയ പ്രകടനം വെളി, കൂവപ്പാടം, ടൗണ്‍ഹാള്‍ റോഡ്, ചെറളായി ജംഗ്ഷനിലെത്തി സമാപിച്ചു. മേഖലാ പ്രസിഡന്റ് ആര്.സതീഷ്, സെക്രട്ടറി ബി.പ്രസന്നകുമാര്‍ പ്പൈ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: