കൊച്ചി: അനധികൃതമായി മൃതദേഹം സംസ്കരിച്ച ആലങ്ങാട് പുതുക്കാട് ജൂമാമസ്ജിദില് വന്‍തോതില്‍ ആയുധങ്ങള്‍ ശേഖരിച്ചിരുന്നതായി സൂചന. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എന്‍ഡിഎഫുകാര്‍ ആയുധങ്ങളുമായി ഇവിടെ തമ്പടിച്ചിരുന്നു. എന്നാല്‍ പള്ളികള്‍ പരിശോധിച്ച് ആയുധശേഖരം കണ്ടെത്തുവാന്‍ പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
അതേസമയം അനധികൃത സംസ്കാരത്തിനെതിരെ പ്രതിഷേധിച്ചതിന്റെ പേരില്‍ വീടുകളില്‍ കയറിയിറങ്ങി പോലീസ് ഹിന്ദുക്കളെ പീഡിപ്പിക്കുകയാണ്. നിരപരാധികളായ 12 പേരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
എന്നാല്‍ ആയുധങ്ങള്‍ ശേഖരിച്ച് മതസ്പര്‍ധ വളര്‍ത്തി വന്‍ കലാപത്തിന് തുനിഞ്ഞ മുസ്ലീം തീവ്രവാദികളില്‍ ആര്പേരെ മാത്രമാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.
കരുമാലൂര്‍ കുറുപ്പിന്റെ പറമ്പില്‍ വീട്ടില്‍ അബുവിന്റെ മകന് നിഷാദ് (30), ചമ്പനിപ്പറമ്പ് വീട്ടില്‍ ഷാനവാസ് (30), എട്ടുപറമ്പില്‍ വീട്ടില്‍ ഷെമീര്‍ (30) എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.
തട്ടാംപടി മന്നമ്പലത്ത് അബ്ദു മകന് റസാഖ്, മഠത്തിപറമ്പില്‍ മുഹമ്മദാലി മകന് നാസര്‍, പീടികപ്പറമ്പ് വീട്ടില്‍ പരീത് മകന് ബഷീര്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ പോലീസിന്റെ എന്ഡിഎഫുകാര്ക്കെതിരെയുള്ള ഈ നടപടി വെറും പ്രഹസനമാണെന്നും ആക്ഷേപമുണ്ട്.
ഇതിനിടെ പള്ളിയില്‍ അനധികൃതമായി സംസ്കാരം നടത്തിയ നിയമലംഘനത്തിനെതിരെ നിയമസഹായ സമിതി ഇന്ന് ജില്ലാ കളക്ടറെ നേരില്‍ കണ്ട് ചര്‍ച്ച നടത്തും. മേലില്‍ ഇത്തരം നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: