ന്യൂദല്‍ഹി: നിക്ഷേപ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ വ്യക്തമാക്കി. 2,500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഹോണ്ട പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയ്ക്ക് മാറ്റം വരുത്തിയിട്ടില്ലെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് സീനിയര്‍ വൈസ് പ്രസിഡന്റ് ജ്ഞാനേശ്വര്‍ സെന്‍ പറഞ്ഞു.
പുതിയ കാര്‍ അസ്സെബ്ലി ലൈന്‍, ഡീസല്‍ എഞ്ചിന് പ്ലാന്റ്, രാജസ്ഥാനിലെ തപുകരയില്‍ സ്ഥാപിക്കുന്ന വിദേശ പ്ലാന്റ് എന്നിവയില്‍ നിക്ഷേപം നടത്തുന്നതിനാണ് ഹോണ്ട ലക്ഷ്യമിടുന്നത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബെയില്‍ മാനുഫാക്ച്വേഴിസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സെന്‍. രൂപയുടെ മൂല്യം തുടര്‍ച്ചയായി ഇടിയുന്ന സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുകയാണെന്നും വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഇതുവരേയും ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും സെന്‍ വ്യക്തമാക്കി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 2,500 കാറുകളാണ് ഹോണ്ട കയറ്റുമതി ചെയ്തത്. 250 കോടി രൂപയുടെ ഉത്പാദന ഘടകവസ്തുക്കളും കയറ്റുമതി ചെയ്തു. നടപ്പ് സാമ്പത്തിക വര്‍ഷം 6,000 കാറുകള്‍ കയറ്റി അയക്കുകയാണ് ലക്ഷ്യമെന്നും സെന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: