കൊച്ചി: വസ്തുതാപരമല്ലാത്ത വാര്‍ത്തകള്‍ പുറത്ത് വിടുന്ന കോര്‍പറേറ്റ് മാധ്യമ സ്ഥാപനങ്ങള്‍ രാജ്യത്തിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്ന് രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണുരാജാമണി. കേരള ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച റോള്‍ ഓഫ് മീഡിയ ഇന്‍ മോഡേണ്‍ ഇന്ത്യ എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കോര്‍പ്പറേറ്റ് മാധ്യമ സ്ഥാപനങ്ങള്‍ രാജ്യത്തെ ചെറുകിട മാധ്യമ സ്ഥാപനങ്ങള്‍ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ചെറുകിട മാധ്യമ സ്ഥാപനങ്ങളാണ് പലപ്പോഴും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും പൊതുജനസഹായകവുമായ വാര്‍ത്തകള്‍ പുറത്ത് കൊണ്ടുവരുന്നത്. ക്രിക്കറ്റ്, ക്രൈം, സിനിമ തുടങ്ങിയ വിഷയങ്ങളിലാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് പൊതുവേ താല്‍പ്പര്യം. ദാരിദ്യം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുജന താല്‍പ്പര്യമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നില്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും വേണുരാജാമണി അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ വിവരങ്ങള്‍ പകര്‍ന്നു നല്കാന് മാത്രമായിരിക്കണം പ്രവര്‍ത്തിക്കേണ്ടതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ടി.വി.ആര് ഷേണായി പറഞ്ഞു. എന്നാല്‍ വ്യവസായസ്ഥാപനങ്ങളും മാധ്യമങ്ങളും തമ്മില്‍ അവിഹിതബന്ധം നിലനില്‍ക്കുന്നതിനാല്‍ പൊതുജനത്തെ സ്വാധീനിക്കാനും മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇത് ശരിയായ പ്രവണതയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമങ്ങള്‍ വികസന വിരോധികളാണെന്ന നിലപാട് ശരിയല്ലെന്നും വ്യവസായങ്ങള്‍ കൊണ്ട് വരുന്നത് മാത്രമല്ല വികസനമെന്നും സെമിനാറില്‍ സംസാരിച്ച മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മനുഷ്യന്റെ ജീവിതത്തിലും ജീവിതനിലവാരത്തിലുമുള്ള വികസനമാണ് യഥാര്‍ത്ഥ വികസനമെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരായ കെ എം റോയി, പി ടി നാസര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് കെ എന്‍ മര്‍സൂക്ക്,വൈസ് ചെയര്മാന് എം.കെ അന്‍സാരി എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: