കോട്ടയം: പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അതേസമയം മഞ്ചേരിയില്‍ പുതിയ മെഡിക്കല്‍ കോളജിന്റെ ഉദ്ഘാടനം അല്പസമയത്തിനകം മുഖ്യമന്ത്രി നിര്‍വഹിക്കാനിരിക്കെ ഉദ്ഘാടനവേദിയില്‍ സംഘര്‍ഷം.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. സ്ഥലത്ത് നേരിയ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. മലപ്പുറം-മഞ്ചേരി റോഡ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: