കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ അടക്കമുള്ള അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കുവാനുള്ള നീക്കം ഉപേക്ഷിക്കുക, ഈ ബാങ്കുകള്‍ക്ക് സ്വയംഭരണാവകാശം നല്‍കുക, വ്യവസായ ഗ്രൂപ്പുകള്‍ക്ക് ബാങ്കിംഗ് ലൈസന്‍സ് നല്കുവാനുള്ള നീക്കം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് ധര്‍ണ്ണ നടത്തി.
കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖലാ വാണിജ്യബാങ്കും ആറ് പതിറ്റാണ്ടായി സംസ്ഥാനത്തിന്റെ വികസന പ്രക്രിയയില്‍ ഗണ്യമായ പങ്കുവഹിക്കുന്നതുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനെ എസ്ബിഐയില്‍ ലയിപ്പിക്കുകയും പൊതുമേഖലാ ബാങ്കുകളുടെ ഉടമസ്ഥതയില്‍ സ്വകാര്യ-വിദേശ പങ്കാളിത്തം അനുവദിക്കുകയും ചെയ്യുമ്പോള്‍ ജനകീയ ബാങ്കിംഗ് സേവനങ്ങളാണ് ഇല്ലാതാകുക എന്ന് ഭാഷാ ന്യൂനപക്ഷ സെല്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.രാജഗോപാല്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ഇ.എ.കുമാരന്, സിപിഐ (എം) ജില്ലാ കമ്മറ്റി അംഗം അഡ്വ. അനില്‍ കുമാര്‍, എഐടിയുസി ജില്ലാ സെക്രട്ടറി കെ.കെ.അഷ്റഫ്, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. എന്‍.നഗരേഷ്, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.കൃഷ്ണമൂര്‍ത്തി, പിഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.സി.സഞ്ജിത്, റെനീഷ്, എഐബിഇഎ ജോയിന്റ് സെക്രട്ടറി പി.പി.വര്‍ഗീസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ഡി.ജോസണ്‍, ജില്ലാ സെക്രട്ടറി പി.ആര്.സുരേഷ്, ബിഇഎഫ്ഐ സെക്രട്ടറി സി.ജെ.നന്ദകുമാര്‍, ജില്ലാ സെക്രട്ടറി എസ്.എസ്.അനില്‍ എന്നിവര്‍ പ്രസംഗിച്ചു. എകെബിഇഎഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ.എസ്.കൃഷ്ണ അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: