കൊല്ലം: ജന്മാഷ്ടമി ആഘോഷങ്ങള്‍ക്ക് പുതുമ പകര്‍ന്ന് ശക്തികളങ്ങരയില്‍ കണ്ണനൂട്ട്. ഉണ്ണിക്കണ്ണന്മാരായി വേഷമണിഞ്ഞ നൂറ് കണക്കിന് കണ്ണന്മാര്ക്ക് വിഭവ സമൃദ്ധമായ ഊണ് നല്കി ഭക്തജനങ്ങള്‍ പുണ്യം നേടി. വള്ളിക്കീഴ് പൂമുഖം ബാലഗോകുലത്തിന്റെ നേതൃത്വത്തിലാണ് പുതുമയേറിയ കണ്ണനൂട്ട് നടന്നത്.
പ്രദേശത്തെ ഇരുപതോളം വീടുകളില്‍ നിന്ന് അമ്മമാര്‍ തയ്യാറാക്കി കൊണ്ടുവന്ന വെണ്ണയും മറ്റ് വിഭവങ്ങളും ഉണ്ണിക്കണ്ണന്മാര് സ്വാദോടെ ഭക്ഷിച്ചു. കൃഷ്ണാര്പ്പിതമായി ഭോജനമന്ത്രം ചൊല്ലി പവിത്രമായ അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്.
തുടര്‍ന്ന് നടന്ന സാംസ്കാരിക സമ്മേളനത്തില്‍ കെഎസ്ഇബി സൂപ്രണ്ട് ബി. ഹേമചന്ദ്രന് അധ്യക്ഷത വഹിച്ചു. കോസ്റ്റല്‍ പോലീസ് എഐജി സുരേഷ്കുമാര്‍, ഉദ്ഘാടനം ചെയ്തു.
ബാലഗോകുലം വിഭാഗ് സംഘടനാ സെക്രട്ടറി എസ്. വാരിജാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തി. ബാലഗോകുലം ജില്ലാസെക്രട്ടറി ജി. സുരേഷ്ബാബു, വിശ്വഹിന്ദുപരിഷത്ത് ജില്ലാ സെക്രട്ടറി സി.എസ് ശൈലേന്ദ്രബാബു, അരവിന്ദാക്ഷന്, വിനോദ് എന്നിവര്‍ സംസാരിച്ചു.
അമ്പത് വര്‍ഷമായി പശുപരിപാലനം നടത്തുന്ന ക്ഷീരകര്‍ഷകര്‍ സുഭാഷിനെ ആദരിച്ചു. പരിപാടികള്‍ക്ക് പ്രസാദ്, രാജേന്ദ്രന്, കലാധരന്‍, സുദര്ശനന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: