കൊച്ചി: ആതുരസേവനമേഖലയിലെ നെടുംതൂണായ നഴ്സുമാര്‍ ചെയ്യുന്ന സേവനങ്ങള്‍ സ്തുത്യര്ഹമാണെന്നു പോണ്ടിച്ചേരി കസ്തൂര്‍ബാഗാന്ധി കോളേജ് ഓഫ് നഴ്സിങ് പ്രിന്‍സിപ്പലും നഴ്സിങ് ഡയറക്ടറുമായ ഡോ.എസ് കമലം പറഞ്ഞു. അമൃത കോളേജ് ഓഫ് നഴ്സിങ്ങിലെ ബിഎസ്സി നഴ്സിങ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിന്റെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. ഇതോടൊപ്പം 2013 ബാച്ച് പിജി, യുജി നഴ്സിങ് കോഴ്സിന്റെ ഉദ്ഘാടനവും നടത്തി. ലാളിത്യവും കാരുണ്യാമനോഭാവവുമാണ് നഴ്സുമാര്‍ക്ക് വേണ്ടതെന്നും സഹനസേവനത്തിന്റേയും കാരുണ്യത്തിന്റേയും സംയുക്ത മേഖലയാണ് നഴ്സിങ് എന്നും അവര്‍ പറഞ്ഞു.
സ്നേഹത്തിന്റേയും, സാന്ത്വനത്തിന്റേയും കാരു ണ്യത്തിന്റേയും പ്രതിനിധികള്‍ ആയിരിക്കണം നഴ്സുമാരെന്ന് മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി പറഞ്ഞു. നമ്മുടെ ഓരോ പ്രവൃത്തിയും സ്നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ ഓമയാല് അച്ചി കോളേജ് ഓഫ് നഴ്സിങ് പ്രിന്‍സിപ്പല്‍ ഡോ.എസ്.കാഞ്ചന, അമൃത വിശ്വവിദ്യാപീഠം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.എസ്.കൃഷ്ണമൂര്‍ത്തി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേംനായര്‍, നഴ്സിങ് ഡയറക്ടര്‍ ബ്രഹ്മചാരിണി സായിബാല, അമൃത നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ.കെ.ടി മോളി, അമൃത സ്ക്കൂള് ഓഫ് ബിസിനസ് പ്രിന്‍സിപ്പല്‍ പ്രൊഫ.സുനന്ദ മുരളീധരന്, പി.ടി എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്റ് കെ.യു തങ്കച്ചന് അസോസിയേറ്റ് പ്രൊഫ.മോളി.എം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: