ഓവല്‍: ആഷസ് പരമ്പരയിലെ അവസാനത്തെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഉറപ്പായ വിജയം സൂര്യന് തട്ടിയെടുത്തു. അവസാന നാല് ഓവറില്‍ ജയിക്കാന്‍ വെറും 21 റണ്‍സ് മാത്രം വേണ്ടപ്പോഴാണ് വെളിച്ചക്കുറവിന്റെ പേരില്‍ അമ്പയര്‍മാര്‍ മത്സരം അവസാനിപ്പിച്ചത്. പരമ്പര നേരത്തെ 3-0ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.
1950ന് ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് തുടര്‍ച്ചയായി മൂന്നുതവണ ആഷസ് പരമ്പര നേടുന്നത്. ഷെയ്ന് വാട്സനാണ് മാന്‍ ഓഫ് ദ മാച്ച്. ഇംഗ്ലണ്ടിന്റെ ഇയാന്‍ ബെല്ലും ഓസ്ട്രേലിയയുടെ റയാന് ഹാരിസും മാന്‍ ഓഫ് ദി സീരീസ് ബഹുമതി പങ്കിട്ടു. സ്കോര്‍: ഓസ്ട്രേലിയ 9ന് 492 ഡി. 6ന് 111 ഡി. ഇംഗ്ലണ്ട്: 377, 5ന് 206.
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 9ന് 492 റണ്‍സിനെതിരെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 377 റണ്‍സില്‍ അവസാനിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയ 6 വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തതോടെ വിജയിക്കാന്‍ രണ്ടാം ഇന്നിംഗ്സില്‍ വിജയിക്കാന്‍ 44 ഓവറില്‍ 227 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
നേരത്തെ രണ്ടാം ഇന്നിംഗ്സ് ആറിന് 111 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യാന്‍ ഓസീസ് നായകന് മൈക്കല്‍ ക്ലാര്‍ക്ക് കാണിച്ച ധൈര്യമാണ് മത്സരം ആവേശകരമാക്കിയത്. തുടര്‍ന്ന് 227 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റുചെയ്ത ഇംഗ്ലണ്ട് ജോനാഥന് ട്രോട്ട് (59), കെവിന് പീറ്റേഴ്സണ് (62) എന്നിവരിലൂടെ വിജയലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു. ഒരോവറില്‍ ആറു റണ്‍സിലധികം വേണ്ടിയിരുന്ന ഘട്ടത്തിലും ഇംഗ്ലണ്ട് ജയത്തിനുവേണ്ടിയാണ് പൊരുതിയത്. 55 പന്തുകളില്‍ നിന്ന് 10 ബൗണ്ടറിയുള്പ്പടെയാണ് പീറ്റേഴ്സണ് 62 റണ്‍സെടുത്തത്. എന്നാല്‍ ഏഴ് റണ്‍സെടുക്കുന്നതിനിടെ ട്രോട്ടിനെയും പീറ്റേഴ്സണെയും നഷ്ടമായെങ്കിലും ഇംഗ്ലണ്ട് ജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ വെളിച്ചക്കുറവ് ഇംഗ്ലീഷുകാര്‍ക്ക് വിലങ്ങുതടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: