കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ഗോപൂജ നടന്നു. രവിപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടന്ന ഗോപൂജയില്‍ ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ ജി.സതീഷ്കുമാര്‍, എസ്.വി.ഗോപകുമാര്‍ എറണാകുളം കരയോഗം അദ്ധ്യക്ഷന്‍ രാമചന്ദ്രന്, തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ അദ്ധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് പ്രഭാഷണം നടത്തി. എറണാകുളം ശിവക്ഷേത്ര സന്നിധിയില്‍ നടന്ന ഗോപൂജ മേല്‍ശാന്തി വിഷ്ണു എമ്പ്രാന്തിരിയുടെ കാര്‍മ്മികത്വത്തില്‍ നടന്നു. പി.വി.അശോകന്, ഹേമചന്ദ്രന്, സി.രാജഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ജില്ലാ പ്രചാര്‍ പ്രമുഖ് രാജേഷ് ചന്ദ്രന് പ്രഭാഷണം നടത്തി. കൊച്ചി തിരുമലദേവസ്വം ക്ഷേത്രാങ്കണത്തില്‍ നടന്ന ഗോമാതാ പൂജയില്‍ സ്വാമി സച്ചിദാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഗോരക്ഷാ പ്രമുഖ് കെ.വി.ശങ്കരനാരായണന് മുഖ്യ പ്രഭാഷണം നടത്തി. ഇതിനു പുറമെ പുതുക്കലവട്ടം മഹാദേവക്ഷേത്രം, കുന്നുപുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, കുന്നുംപുറം സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, അയനി ക്ഷേത്രം, അയനി ക്ഷേത്രം തുടങ്ങയിടങ്ങളിലായി 50 ഓളം കേന്ദ്രങ്ങളില്‍ ഗോപൂജ നടന്നു. ഇടപ്പള്ളി ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ വരവറിയിച്ചു കൊണ്ട് വിളംബര യാത്രകള്‍ നടന്നു. താന്നിയ്ക്കല്‍, പുതുക്കവട്ടം, പേരണ്ടൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും ശ്രീകൃഷ്ണവേഷധാരികളുടെയും ഭജന സംഘങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ചു. പുന്നയ്ക്കല്‍ ക്ഷേത്രസന്നിധിയില്‍ ഉറിയടിയോടു കൂടി സമാപിച്ചു.
മട്ടാഞ്ചേരി: ഭാരതത്തിന്റെ ആത്മീയ- സംസ്കൃതിയ്ക്കൊപ്പം സമ്പല്‍സമൃദ്ധിക്കും ഗോമാതാ സംരക്ഷണം അനിവാര്യമാണെന്ന് വിഎച്ച്പി സംസ്ഥാന ഗോരക്ഷാപ്രമുഖ് കെ.വി.ശങ്കരനാരായണന് പറഞ്ഞു. വിദേശശക്തികള്‍ കടലും അതിരും കടന്നെത്തി ഭാരതത്തെ കീഴടക്കിയത് സമ്പത്തിനെ കൈയ്യടക്കാനായിരുന്നു. പരമ്പരാഗതമായുള്ള ഗോസംരക്ഷണത്തിലൂടെ നേടിയതാണീ സമ്പത്ത്. അദ്ദേഹം പറഞ്ഞു. ശ്രീകൃഷ്ണജയന്തി0-ബാലദിനാഘോഷത്തോടനുബന്ധിച്ച് കൊച്ചി ടിഡി ക്ഷേത്രത്തില്‍ നടന്ന മഹാഗോപൂജ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശങ്കരനാരായണന്. ഭാരത്തിലെ കാര്‍ഷിക മേഖലയ്ക്കൊപ്പം ഹരിത വിപ്ലവസൃഷ്ടിയിലും ഗോസംരക്ഷണം വലിയപങ്കാണ് വഹിച്ചത്. എന്നാല്‍ ആധുനിക ഭാരത്തില്‍ ഗോമാതാ സംരക്ഷണത്തെക്കാള്‍ ഏറെ ഗോഹത്യകള്‍ നടന്നുവരികയാണ്. ഇതിനെതിരെ പ്രതികരണവും, മന:സാക്ഷിയും ഉണരണം അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോപൂജകള്‍ക്ക് ഋഷികേഷ് ദയാനന്ദസരസ്വതി ആശ്രമത്തിലെ സ്വാമിസച്ചിദാനന്ദസരസ്വതി അനുഗ്രഹപ്രഭാഷണം നടത്തി. ടിഡി ക്ഷേത്രം തന്ത്രി പ്രോംകുമാര്‍ വാദ്ധ്യാര്, ക്ഷേത്രമേല്‍ശാന്തി എല്‍.കൃഷ്ണഭട്ട്, ടി.ഡി.ക്ഷേത്രം പ്രസിഡന്റ് കപില്‍ ആര്.പ്പൈ, എറണാകുളം ടി.ഡി.ഷേത്രമാനേജിങ്ങ് അധികാരി രംഗദാസപ്രഭു, കൊച്ചി ടിഡി ക്ഷേത്രഭരണസമിതി അംഗങ്ങളായ വെങ്കിടേശ്വരപ്പൈ, എന്‍.ബാബുറാവു, എസ്.ദേവാനന്ദകമ്മത്ത്, ജി.എസ്.ബി.മഹാസഭാ സെക്രട്ടറി രാമചന്ദ്രപ്പൈ, ഡോ.ശശാങ്ക പ്രഭു, മഹേഷ് ജോഷി എന്നിവര്‍ സംസാരിച്ചു.
കടവന്ത്ര: ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി കടവന്ത്ര ക്ഷേത്രത്തില്‍ നടന്ന ഉറിയടി മത്സരം ഉദ്ഘാടനം ചെയ്തുകൊണ്ട് വിശ്വഹിന്ദുപരിഷത്ത് ജില്ലാ പ്രസിഡന്റ് എസ്.ജെ.ആര്.കുമാര്‍ കുട്ടികള്‍ക്ക് ശ്രീകൃഷ്ണ സന്ദേശം പകര്‍ന്നു നല്കി. സ്വാഗതസംഘം ജനറല്‍ സെക്രട്ടറി സി.സതീശന് അദ്ധ്യക്ഷത വഹിച്ചു. ഉപാദ്ധ്യക്ഷന്‍ കൃഷ്ണദാസ് വിനോഭ നഗര്‍, ആഘോഷ് പ്രമുഖ് പി.ആര്.ഓമനക്കുട്ടന്, സുനില്‍ കടവന്ത്ര, രവി കളപ്പുരയ്ക്കല്‍, വിശ്വനാഥന് നായര്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് നൂറ് കണക്കിന് ബാലികാബാലന്മാര് അണിനിരന്ന ഉറിയടി മത്സരം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: