കൊച്ചി: അയോധ്യയില്‍ സന്യാസിവര്യന്മാര് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിക്രമ സായുധസേനയുടെ പിന്‍ബലത്തില്‍ ന്യൂനപക്ഷ പ്രീണനത്തിനുവേണ്ടി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടഞ്ഞ നടപടി ഹൈന്ദവ വിശ്വാസികളോടുള്ള വെല്ലുവിളിയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.മോഹനന് പ്രസ്താവിച്ചു.
വിശ്വഹിന്ദുപരിഷത്തിന്റെ അന്താരാഷ്ട്ര നേതാക്കളായ അശോക് സിംഗാള്‍, പ്രവീണ്‍ തൊഗാഡിയയേയും പോലുള്ള നേതാക്കളെ യാതൊരു പ്രകോപനവും കൂടാതെ അറസ്റ്റ് ചെയ്തത് ഒരു നീതീകരണവുമില്ലാത്ത നടപടിയാണ്. ഇവരോടൊപ്പം ആയിരക്കണക്കിന് സന്യാസിമാരേയും ഭക്തജനങ്ങളേയും ജയിലിലടച്ച് പരിക്രമ തടയുമെന്നത് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ വ്യാമോഹമാണ്. തങ്ങളോട് പ്രതികാരേച്ഛയുമായി അടുക്കുന്നവരോട് സന്ധിയില്ലാ സമരം ചെയ്ത് വിജയം വരിച്ച ചരിത്രമേ വിശ്വഹിന്ദുപരിഷത്തിനുള്ളൂവെന്നും അത് മനസ്സിലാക്കി തെറ്റുതിരുത്തി യുപി സര്‍ക്കാര്‍ അനുനയത്തിന് തയ്യാറാവണമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: