കൊച്ചി: എസ്എന്‍ഡിപി ശാഖകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. നാടും നഗരവും മഞ്ഞക്കടലാക്കി മാറ്റിക്കൊണ്ടുള്ള ഘോഷയാത്രകളാണ് നടന്നത്.എസ്എന്‍ഡിപി കൊച്ചി താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന ചതയദിനാഘോഷം പള്ളുരുത്തി ശ്രീനാരായണനഗറില്‍ നടന്നു. ചതയദിനറാലിയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനത്തില്‍ ഇ.കെ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.ബാബു ഉദ്ഘാടനം ചെയ്തു. കെ.ആര്.ചന്ദ്രന്, ഇ.കെ.മുരളീധരന് മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.
പെരുമ്പടപ്പ് ശ്രീനാരായണഗുരു ദേവദര്ശനസംഘം നടത്തിയ ചതയദിനാഘോഷം പ്രസിഡന്റ് ഇ.കെ.തങ്കച്ചന് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം കെ.ആര്.പ്രേംകുമാര്‍ എസ്എന്‍ഡിപി യൂണിയന് കൗണ്‍സിലര്‍ ബാബുവിജയാനന്ദ്, സംഘം സെക്രട്ടറി സി.പി.മഹിപാല്‍ എന്നിവര്‍ പങ്കെടുത്തു. പള്ളുരുത്തി എസ്എന്എസ്വൈസ് നടത്തിയ ചതയദിനസമ്മേളനം സിപിഐ സെക്രട്ടറി പന്ന്യരവീന്ദ്രന് ഉദ്ഘാടനം ചെയ്തു. സിനിമാതാരം ഗിന്നസ് പക്രു ഹരികുമാര്‍, എന്നിവര്‍ പങ്കെടുത്തു. സാഹിത്യകാരന് എം.വി.ബെന്നി, ഇടക്കൊച്ചി സലിംകുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
ആലുവ: എസ്എന്‍ഡിപി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ 159-ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷത്തോടനുബന്ധിച്ച് ആലുവ നഗരത്തില്‍ ജയന്തി മഹാഘോഷയാത്ര നടത്തി. രാവിലെ 9ന് അദ്വൈതാശ്രമത്തില്‍ സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ജയന്തി ദിന പതാക ഉയര്‍ത്തി. തുടര്‍ന്ന് പ്രത്യേക പൂജകള്‍ നടന്നു. വൈകിട്ട് മൂന്ന് മണിക്ക് ആശ്രമകവാടത്തില്നിന്ന് ആരംഭിച്ചു ജയന്തി മഹാഘോഷയാത്ര സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍.ശശിധരന് കര്‍ത്ത ഫ്ലാഗ് ഓഫ് ചെയ്തു. നാടന്‍ കലാരൂപങ്ങള്‍, മലബാര്‍ തെയ്യങ്ങള്‍, നിശ്ചലദൃശ്യം വാദ്യമേളങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മികവേകി. നഗരം ചുറ്റിയശേഷം അദ്വൈതാശ്രമത്തില്‍ നടക്കുന്ന ജയന്തി സമ്മേളനം എസ്എന്‍ഡിപി യോഗം പ്രസിഡന്റ് എം.എന്‍.സോമന് ഉദ്ഘാടനം ചെയ്തു. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. കെ.പി.ധനപാലന് എംപി, അന്‍വര്‍സാദത്ത് എംഎല്‍എ നഗരസഭ ചെയര്മാന് എം.ടി.ജേക്കബ് എന്നിവര്‍ വിവിധ ചടങ്ങുകള്‍ നിര്‍വഹിച്ചു. സിഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍ശശിധരന്‍ കര്‍ത്തയെ ചടങ്ങില്‍ ആദരിച്ചു. കെ.എസ്.സ്വാമിനാഥന്, കെ.കെ.മോഹനന്, കെ.എന്‍.ദിവാകരന്, സി.ഐ.സമീരണന്, ആര്.കെ.ശിവന്, അഡ്വ.വി.പി.സിദ്ധാര്ത്ഥന്, ഷൈലസോമന് എന്നിവര്‍ പ്രസംഗിച്ചു.
പള്ളുരുത്തി: ശ്രീനാരായണ ധര്‍മ്മപരിപാലനയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീനാരായണ ഗുരുദേവജയന്തി ദിനാഘോഷവും, വനിതാ സമ്മേളനവും നടന്നു. പ്രഭാതഭേരി, പൂക്കളമത്സരം, ഘോഷയാത്ര എന്നിവ ഉണ്ടായിരുന്നു. ചതയദിന സമ്മേളനത്തില്‍ സി.പി.അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആചാര്യ വിശാഖം തിരുനാള്‍ ദിനേശ്വര്‍മ ഉദ്ഘാടനം നിര്‍വഹിച്ചു. പത്രപ്രവര്ത്തകന് വി.പി.ശ്രീലന്, ടി.കെ.ദിനേശന്, കെ.ടി.സുജിത്ത്, പി.കെ.സുജിത്ത് എന്നിവര്‍ പങ്കെടുത്തു. വനിതാ സമ്മേളനത്തില്‍ എസ്ഡിപിവൈ സ്കൂള്‍ പ്രിന്‍സിപ്പള്‍ എം.എന്‍.ഐഷ, സിനിമാതാരം മീരാനന്ദന്, ഗായത്രി, അനിഖ, ചേതന്‍ ജെ.ലാല്‍, രജനി വിനായകന് എന്നിവര്‍ പങ്കെടുത്തു.
മൂവാറ്റുപുഴ: എസ്എന്‍ഡിപി മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുജയന്തി ആഘോഷം മൂവാറ്റുപുഴയില്‍ നടന്നു. വൈകിട്ട് 3ന് ശ്രീകുമാരഭജന ദേവസ്വം ക്ഷേത്രത്തിലെ ഗുരുമണ്ഡപത്തില്നിന്ന് ചതയദിന ഘോഷയാത്ര തുടങ്ങി. നഗരം ചുറ്റി 4.30ന് ടൗണ്‍ഹാള്‍ ഗ്രൗണ്ടില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് ഇന്‍ചാര്‍ജ് എന്‍.ജി.വിജയന് അദ്ധ്യക്ഷതവഹിച്ചു. ജോസഫ് വാഴയ്ക്കന് എംഎല്‍എ ചതയദിന സന്ദേശം നല്കി. എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ വി.കെ.നാരായണന് മുഖ്യപ്രഭാഷണം നടത്തി. മുന്‍ എംഎല്‍എ ഗോപികോട്ടമുറിയ്ക്കല്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു.
കാലടി: ചവളര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഗുരുദേവ ജയന്തി ആഘോഷിച്ചു. പരിപാടിയുടെ ഭാഗമായി നവോത്ഥാന നായക അനുസ്മരണം നടക്കും. ഇതോടനുബന്ധിച്ച് ഗുരുദേവ ദര്‍ശനങ്ങളെ ആസ്പദമാക്കി ക്ഷേത്രപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനതല ദേവസ്വം ശില്പശാലയും നടന്നു. നവോത്ഥാന നായകജയന്തി മുന്‍ ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ടി.വി.ചന്ദ്രമോഹന്, എംഎല്‍എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ശില്പശാല കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പി.ഭാസ്ക്കരന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
എസ്എന്‍ഡിപി ശാഖയുടെ ആഭിമുഖ്യത്തില്‍ ചതയദിനാഘോഷയാത്ര നടത്തി. മറ്റുര് ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്നാരംഭിച്ച ഘോഷയാത്ര കാലടി എസ്എന്‍ഡിപി ശാഖയില്‍ സമാപിച്ചു. നിശ്ചല ദൃശ്യങ്ങള്‍, കാവടി, ചെണ്ടമേളം എന്നിവ ഘോഷയാത്രക്ക് മിഴിവേകി.
ആലുവ നഗരത്തില്‍ നടന്ന ശ്രീനാരായണ ഗുരുദേവജയന്തി മഹാഘോഷയാത്രക്ക് ആലുവ കേശവസ്മൃതികവാടത്തിനുമുമ്പില് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ സ്വീകരണം നല്കി. ബാലഗോകുലം സഹരക്ഷാധികാരി പ്രൊഫ.ഗോപാലകൃഷ്ണമൂര്‍ത്തി ജ്യോതിരഥത്തില് പുഷ്പാര്‍ച്ചന നടത്തി. സംസ്ഥാന കാര്യാലയ കാര്യദര്‍ശി എം.ആര്.പ്രമോദ്, പി.വി.അശോകന്, യു.രാജേഷ്, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന സമിതി അംഗം എസ്.ഗോപാലകൃഷ്ണന്, അഡ്വ.ശ്രീനാഥ് എന്നിവരും മഹാഘോഷയാത്രയെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
തൃപ്പൂണിത്തുറ: ശ്രീനാരായണ ധര്മ്മപോഷിണിസഭയും തെക്കും ഭാഗം എസ്എന്‍ഡിപി ശാഖാ നമ്പര്‍ 2637 ചേര്‍ന്നു സംയുക്തമായി ആഘോഷിച്ചു.
ശ്രീകുമാരമംഗലം ക്ഷേത്രത്തില്‍നിന്നാരംഭിച്ച ഘോഷയാത്ര പുതിയകാവ് മേക്കര ഭാഗങ്ങളില്‍ സഞ്ചരിച്ച് മടങ്ങിയെത്തിയശേഷം ശ്രീനാരായണധര്മ്മപോഷിണി സഭവക പണിപൂര്ത്തിയായിക്കൊണ്ടിരിയ്ക്കുന്ന ഓഡിറ്റോറിയത്തില്‍ സാംസ്ക്കാരികസമ്മേളനം ആരംഭിച്ചു. സഭാപ്രസിഡന്റ് വി.വി.മണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം നഗരസഭാദ്ധ്യക്ഷന്‍ ആര്.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രപുനരുദ്ധാരണ ഫണ്ട് ശേഖരണം എല്‍.സന്തോഷില്‍നിന്നും ആദ്യസംഭാവനസ്വീകരിച്ചുകൊണ്ട് സഭാ പ്രസിഡന്റ്പി.ജി.സദാനന്ദന് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഇ.കെ.കൃഷ്ണന്‍കുട്ടി, ആര്.സാബു എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
തുടര്‍ന്നു സുഭാശ്രീകുമാര് പ്രഭാഷണം നടത്തി. ഉച്ചയ്ക്കു 2 മുതല്‍ പിറന്നാള്‍ സദ്യ നടന്നു. വൈകീട്ടുനടന്ന സമൂഹാര്ച്ചനയോടെ ചതയദിനാഘോഷ പരിപാടികള്‍ സമാപിച്ചു.
അങ്കമാലി: 159ാമത് ശ്രീനാരായണഗുരു ജയന്തി അങ്കമാലി എസ്എന്‍ഡിപി ശാഖയില്‍ ശോഭയാത്ര, പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടന്നു. രാവിലെ 7ന് ശാന്തിഹവനത്തൊടെ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ഗുരുപൂജ ഗുരുദേവകൃതികള്‍ പാരായണം, പ്രഭാഷണം എന്നിവ നടന്നു. 10ന് കുട്ടികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട്4ന് അങ്കമാലി ടൗണ്‍ചുറ്റി വാദ്യമേളങ്ങളൊടെ ഘോഷയാത്ര നടന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ശാഖ പ്രസിഡണ്ട് എന്‍.ബാലകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കുന്നത്ത്നാട് യൂണിയന് കൗണ്‍സിലര്‍ ടി.എന്‍.സദാശിവന് ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.വി.പീതാംബരന് മുഖ്യപ്രഭാഷണം നടത്തി. യൂണിയന് സെക്രട്ടറി കെ.കെ.വിജയന്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബെന്നി മൂഞ്ഞേലി, എം.കെ.പുരുഷോത്തമന്, കുസുമം തമ്പി, ഷംല സുരേന്ദ്രന്, ബിനീഷ്, വിപിന്‍ രാജേന്ദ്രന്, കെ.വി.കുട്ടപ്പന്, ടി.കെ.തമ്പി തനയാട്ടില് എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി പരീക്ഷയിലും പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ ശാഖാ അംഗങ്ങളുടെ മക്കള്‍ക്ക് ചടങ്ങില്‍ എന്‍ഡോവ്മെന്റ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: