അന്തര്‍വീക്ഷണം, പോരായ്മകള്‍ കണ്ടുപിടിക്കല്, അതിന്റെ നിഷേധം, പകരം ചേര്‍ക്കല്‍ ഇവയാണ് ഒരു സാധകനെ “കാച്ചിമുക്കി സ്ഫുടം” ചെയ്യുന്ന പ്രാഥമിക പദ്ധതി. ഇങ്ങിനെയൊരു “ശുദ്ധീകരണം” കൂടാതെ ആത്മവികാസത്തിനുവേണ്ടിയുള്ള പ്രയത്നങ്ങള്‍ക്ക് സാധകന് ഒരിക്കലും അര്‍ഹനാവുകയില്ല. പരിശുദ്ധ ജീവിതത്തിന് ഒഴിവാക്കാന്‍വയ്യാത്ത തയ്യാറെടുപ്പാകുന്ന ഈ ശുദ്ധീകരണ പരിപാടിയുടെ അവഗണന എത്രയോ ആത്മാര്‍ത്ഥതയുള്ള ഉത്സാഹശാലികളെയും നിരാശയുടെ ഫലശൂന്യഭാവിയില് കൊണ്ടിറക്കിയിട്ടുണ്ട്. അവരില്‍ പലരും നിത്യേന ‘ചിന്മയ’ന്നു കത്തുകള്‍ എഴുതിക്കൊണ്ടേ ഇരിക്കുന്നു. അവയിലെല്ലാം ഒരു ‘മാമൂല്’ വാചകം പൊതുവായുണ്ടാകും. ‘ഞാന്‍ വളരെ വര്‍ഷങ്ങളോളമായി ഇന്നവഴിക്ക് നിഷ്ഠയോടുകൂടി സാധന അനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ സുനിഷ്ഠിതനായ ഒരു സാധകന് ഹൈന്ദവാസ്ത്രങ്ങള് വാഗ്ദാനം ചെയ്തിട്ടുള്ള സമാധാനമോ സന്തോഷമോ എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല.
– സ്വാമി ചിന്മയാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: