പുനലൂര്‍: പുനലൂരില്‍ പൈപ്പുപൊട്ടല്‍ വ്യാപകമാകുന്നു. വാട്ടര്‍ അതോറിറ്റിയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. പുനലൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലുമാണ് പൈപ്പുപൊട്ടല്‍ വ്യാപകമായിട്ടുള്ളത്. പൈപ്പ് ലൈനുകളില്‍ യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. ചെമ്മന്തൂര്‍, പോസ്റ്റ് ഓഫീസ് ജംഗ്ഷന്, കെഎസ്ആര്‍ടിസി വെട്ടിപ്പുഴ എന്നിവിടങ്ങളില്‍ പൈപ്പുപൊട്ടല്‍ പതിവായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ കൊടുംവേനലില്‍ പൈപ്പ് പൊട്ടി വന്‍തോതില്‍ കുടിവെള്ളം നഷ്ടപ്പെടുകയുണ്ടായി. എന്നിട്ടും വാട്ടര്‍ അതോറിറ്റി നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറ്റാത്തതും തകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. പലപ്പോഴും പൈപ്പ് ലൈനുകള്‍ വഴി വെള്ളം കടന്നുപോകുന്നില്ലെന്നുംപരാതിയുണ്ട്. വെള്ളം തുറന്നുവിടുമ്പോള്‍ പലയിടത്തും അടഞ്ഞുനില്ക്കുകയാണ്. പ്രാദേശിക മേഖലകളില്‍ വെള്ളം പലപ്പോഴും എത്താറില്ല. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്ടര്‍ അതോറിറ്റിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വാട്ടര്‍ അതോറിറ്റി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നഗരത്തില്‍ വ്യാപകമായി പൈപ്പ് പൊട്ടിയിട്ടും നടപടി സ്വീകരിക്കാതെ ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി ശക്തമാണ്. അശാസ്ത്രീയമായനിര്മ്മാണമാണ് പൈപ്പ്ലൈനുകളുടെ തകര്‍ച്ചയ്ക്ക കാരണമായത്.
മഴ സീസണ് കഴിഞ്ഞതോടെയാണ് വീണ്ടും പൈപ്പ് പൊട്ടല്‍ വ്യാപകമായിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കെ.എസ്.ആര്.ടി.സി ജംഗ്ഷന് മുകളിലുള്ള പെട്രോള്‍ പമ്പിന് സമീപം പൈപ്പ് പൊട്ടിയിരുന്നു. വ്യാപകമായ പൈപ്പ് പൊട്ടല്‍ റോഡിന്റെ തകര്‍ച്ചയ്ക്കും കാരണമായിട്ടുണ്ട്. ചെമ്മന്തൂര്‍ ഭാഗത്ത് പൈപ്പ് പൊട്ടി പലപ്പോഴും റോഡ് തകര്‍ന്നിരുന്നു. എം.എല്‍.എ റോഡിലും പൈപ്പ് പൊട്ടല്‍ റോഡിന് ഭീഷണിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: