മലപ്പുറം: ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകള്‍ക്ക് നാടൊരുങ്ങുമ്പോള്‍ സ്വാതന്ത്ര്യ ദിനാഘോഷ വിപണി കയ്യടക്കി ചൈനീസ് ഉത്പന്നങ്ങള്‍. ഭാരതത്തിന്റെ ദേശീയ പതാകവരെ ചൈനയില്‍ നിന്നും കൊണ്ടുവന്നാണ് വില്‍പ്പന നടത്തുന്നത്.
തുണികൊണ്ടുള്ള പതാകകള്‍, പ്ലാസ്റ്റിക് പതാകകള്‍, മുഖത്ത് പതിക്കുന്ന സ്റ്റിക്കറുകള്‍ തുടങ്ങി സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളും ചൈനീസാണ്. ആദ്യകാലങ്ങളില്‍ ഖദറിന്റെ ദേശീയപതാകകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വകാര്യസ്ഥാപനങ്ങളിലടക്കം ചൈനീസ് ഉത്പന്നങ്ങളാണ് ഉയര്‍ത്തുന്നത്.
ഖദറിനും മറ്റും ഉയര്‍ന്ന വിലവരുമ്പോള്‍ വളരെ കുറഞ്ഞ നിരക്കിലാണ് ചൈനീസ് ഉത്പന്നങ്ങള്‍ വിപണി കയ്യടക്കുന്നത്. നേരത്തെതന്നെ ചൈനീസ് ഉത്പന്നങ്ങള്‍ കേരളത്തില്‍ വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. ഓണക്കാലമായതോടെ ഇവയ്ക്ക് ഡിമാന്റും വര്‍ധിച്ചു. കച്ചവടക്കാരെ സംബന്ധിച്ച് ആകര്‍ഷകമായി പ്രദര്‍ശിപ്പിക്കാനും വില്പ്പനനടത്തുവാനും തെരഞ്ഞെ ടുക്കുന്നതും ചൈനീസ് ഉത്പന്നങ്ങള്‍ തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: