തിരുവനന്തപുരം: ബാംഗളൂരില്‍ വ്യവസായിയായ എം.കെ. കുരുവിളിയുടെ പരാതിയില്‍ സര്‍ക്കാരിനെതിരേ ഹൈക്കോടതിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ പണംതട്ടിയെന്ന പരാതിയെക്കുറിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. താന്‍ നല്കിയ പരാതി പോലീസ് ശരിയായി അന്വേഷിക്കുന്നില്ലെന്നും അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടുമാണ് എം.കെ കുരുവിള ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരേ പരാതി നല്കിയ ശേഷമാണോ കുരുവിളയ്ക്കെതിരേ കേസെടുത്തതെന്ന് ജസ്റ്റിസ് വി.കെ മോഹനന് സര്‍ക്കാരിന് വേണ്ടി ഹാജരായ എജിയോട് ചോദിച്ചു.
തന്റെ മുമ്പാകെയുള്ള രേഖകളില്‍ ഇക്കാര്യം വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. എം.കെ കുരുവിള എന്ന പരാതിക്കാരന് ഒട്ടേറെ തട്ടിപ്പ് കേസിലെ പ്രതിയാണെന്നും ഇയാള്‍ക്കെതിരായ പരാതികളില്‍ പല കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണെ്ടന്നും എജി വ്യക്തമാക്കി. തുടര്‍ന്നായിരുന്നു കോടതിയുടെ മറു ചോദ്യം. മുഖ്യമന്ത്രിയുടെ ബന്ധുക്കള്‍ക്കെതിരെ കുരുവിള പരാതി നല്കിയ ശേഷമല്ലേ ഇയാള്‍ക്കെതിരെ കേസെടുത്തുതെന്ന ചോദ്യത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: