തിരുവനന്തപുരം: കന്‍ോണ്‍മെന്റ് ഗേറ്റ് വഴി സെക്രട്ടറിയേറ്റിനുള്ളില്‍ രാവിലെ ആറ് മണിയോടെ തന്നെ കടന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രി സഭാ യോഗത്തിന് ശേഷം മടങ്ങുമ്പോള്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചു.
ക്ലിഫ് ഹൗസിലേക്കു മടങ്ങും വഴി ബേക്കറി ജംഗ്ഷനില്‍ വച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വാഹനവ്യൂഹം തടയാന്‍ ശ്രമിച്ചത്. പോലീസ് ഇടപ്പെട്ടതോടെ സംഘര്‍ഷത്തിലേക്ക് വഴിമാറിയെങ്കിലും മുഖ്യമന്ത്രിക്ക് സുരക്ഷിതമായി പാതയൊരുക്കാന്‍ പോലീസിന് കഴിഞ്ഞു.
എന്നാല്‍ യോഗത്തിന് ശേഷം സെക്രട്ടേറിയറ്റിനു പുറത്തിറങ്ങിയ മന്ത്രി കെ.എം. മാണിയേയും പി.കെ. കുഞ്ഞാലിക്കുട്ടിയേയും വി.എസ്. ശിവകുമാറിനെയും പ്രവര്‍ത്തകര്‍ തടഞ്ഞതിനെ തുടര്‍ന്ന്് ഇവര്‍ക്ക് സെക്രട്ടേറിയറ്റിലേക്ക് തിരികേ പോകേണ്ടി വന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: