കൊച്ചി: തൊഴിലാളി ശക്തി രാജ്യപുരോഗതിക്കും, രാജ്യത്തിന്റെ വികസനത്തിനും ഉപകരിക്കണമെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ.എന്‍.നഗരേഷ് പറഞ്ഞു. ബിഎംഎസ് കൊച്ചി മേഖല പഠനശിബിരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശഭക്തിയെ അടിസ്ഥാനമാക്കി പ്രവര്ത്തിക്കുന്നതിലായിരിക്കണം പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. യാതൊരു വിധ രാഷ്ട്രീയത്തിന്റെയും പിന്‍ബലമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴും ഭാരതത്തിന്റെ വികസനമെന്ന സ്വപ്നം നമുക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി കെ.വി.മധുകുമാര്‍, കെ.എസ്.അനില്‍കുമാര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു. പ്രസിഡന്റ് സന്തോഷ് പോള്‍ അദ്ധ്യക്ഷത വഹിച്ചു. വി.ജി.പദ്മജം, കെ.കെ.വിജയന്, എം.ജോസഫ്, പി.പി.മനോജ്, ടി.പി.ഉഷ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: