ആലപ്പുഴ: പത്രസമ്മേളനങ്ങള്‍ നടത്തിയും കോലം കത്തിച്ചും എസ്എന്‍ഡിപിയെയും ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും അപമാനിച്ച കോണ്‍ഗ്രസ് പത്രപരസ്യം നല്കി വീണ്ടും അവഹേളിക്കുന്നു. കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നവര്‍ എസ്എന്‍ഡിപിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് പണം മുടക്കി പത്രങ്ങളില്‍ പരസ്യങ്ങള്‍ നല്‍കിയും വെല്ലുവിളിക്കുന്നത്.
കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ വെള്ളാപ്പള്ളി നടേശന് നിരന്തരം ആക്ഷേപിക്കുകയാണെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ തോല്പിക്കാന് ശ്രമിച്ചെന്നും പരസ്യത്തില്‍ കോണ്‍ഗ്രസ് കുറ്റപ്പെടുത്തുന്നു. യോഗം ജനറല്‍സെക്രട്ടറി പൊതുമണ്ഡലത്തെ മലിനപ്പെടുത്തുകയാണത്രെ. ചില മതഭീകര സംഘടനകളെ പ്രീണിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്എന്‍ഡിപിക്കെതിരെ പത്രപരസ്യം വരെ നല്കാന് കോണ്‍ഗ്രസ് നേതൃത്വം തയാറായതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
പത്രപരസ്യം നല്കാന് പാര്‍ട്ടി ചെലവഴിച്ച പണം ഈഴവ സമുദായംഗങ്ങളുടെ കൂടിയാണെന്നും ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ഇതുകൂടാതെ എസ്എന്‍ഡിപിയുടെ പരിപാടികളില്‍ സമുദായംഗങ്ങള്‍ കൂടിയായ കോണ്‍ഗ്രസുകാര്‍ പങ്കെടുക്കുന്നതിന് നേതൃത്വം വിലക്കേര്‍പ്പെടുത്തി. നേരത്തെ എസ്എന്‍ഡിപിയുടെ സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവും കെപിസിസി അംഗവുമായ വേലന്‍ചിറ സുകുമാരന്‍ ഡിസിസി പ്രസിഡന്റ് എ.എ. ഷുക്കൂര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.
ഇന്നലെ എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ നടത്തിയ ഡിസിസി ഓഫീസ് മാര്‍ച്ചിലും കോണ്‍ഗ്രസുകാരായ സമുദായംഗങ്ങള്‍ പങ്കെടുക്കരുതെന്ന് കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചും വേലന്‍ചിറ സുകുമാരനടക്കമുള്ള കോണ്‍ഗ്രസുകാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍ കഴിയുന്ന മദനിക്ക് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പരിപാടികളില്‍ വരെ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കളാണ് എസ്എന്‍ഡിപിയുടെ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. എന്‍എസ്എസും എസ്എന്‍ഡിപിയും കോണ്‍ഗ്രസിന്റെ പൊയ്മുഖം തിരിച്ചറിഞ്ഞ് അകന്ന സാഹചര്യത്തില്‍ മുസ്ലിം മതതീവ്രവാദ സംഘടനകളെ പ്രീണിപ്പിച്ച് ഒപ്പം നിര്‍ത്തുവാനുള്ള ആസൂത്രിത നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
ഇതുകൂടാതെ എന്‍എസ്എസും എസ്എന്‍ഡിപിയുമായി ഭിന്നതയുണ്ടാക്കാനും ഒരു കേന്ദ്രമന്ത്രി ശ്രമം തുടങ്ങിയതായും വിവരമുണ്ട്. തങ്ങള്‍ ഈഴവ സമുദായംഗങ്ങളാണെന്ന് പത്രസമ്മേളനം നടത്തി വരെ പ്രഖ്യാപിച്ച ശേഷമാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ എസ്എന്‍ഡിപിയെയും ജനറല്‍സെക്രട്ടറിയെയും അവഹേളിക്കുന്നത്. ഇന്നലെ എസ്എന്‍ഡിപി നടത്തിയ മാര്‍ച്ചിനെ തുടര്‍ന്ന് വര്‍ഗീയ കലാപമുണ്ടാകുമെന്നുവരെ മുന്‍കൂര്‍ പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാക്കള്‍, തങ്ങളെ സംരക്ഷിക്കാന്‍ മുസ്ലിം ഭീകരവാദ സംഘടനകള്‍ രംഗത്തുവരുമെന്ന പരോക്ഷ മുന്നറിയിപ്പാണ് എസ്എന്‍ഡിപിക്ക് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: