വാഴൂര്‍: ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സ്വന്ത്രനായി മത്സരിച്ച് ജയിച്ച തോമസ് വെട്ടുവേലി തെരഞ്ഞെടുക്കപ്പെട്ടു. വെട്ടുവേലിയ്ക്ക് 9ഉം എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി.പി.റജിയക്ക് 7ഉം വോട്ടുകള്‍ ലഭിച്ചു. സ്വതന്ത്രന് തോമസ് വെട്ടുവേലിയും യുഡിഎഫും തമ്മിലുണ്ടായിരുന്ന ധാരണയെത്തുടര്‍ന്ന് കോണ്‍ഗ്രസ്(ഐ)യിലെ ജോസ് കെ.ചെറിയാന് പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. ഇനിയുള്ള രണ്ടര വര്‍ഷക്കാലം വെട്ടുവേലിയാണ് പ്രസിഡന്റ്. ബിജെപിയും പിന്തുണച്ചതോടെയാണ് വെട്ടുവേലിയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടാനായത്.’
ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ നിന്നുമാണ് തോമസ് വെട്ടുവേലി മത്സരിച്ച് ജയിച്ചത്. വെട്ടുവേലിയുടെ പേര് മുന്‍പ്രസിഡന്റ് ജോസ് കെ.ചെറിയാന് നിര്‍ദ്ദേശിച്ചു. കെ.എന്‍.രവീന്ദ്രന് നായര്‍ പിന്താങ്ങി. ചങ്ങനശേരി പിഡബ്ല്യൂഡി റോഡ്സ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ആയിരുന്നു വരണാധികാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: