പത്തനാപുരം: ബലികര്‍മ്മങ്ങള്‍ക്കായി പതിനായിരങ്ങളാണ് പട്ടാഴിയിലെ വിവിധക്ഷേത്രങ്ങളിലെത്തിയത്. വിശ്വഹിന്ദുപരിഷത്ത് അര്‍ച്ചക് പുരോഹിത വിഭാഗത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍. നിലയ്ക്കതെ പെയ്ത മഴയെ വകവയ്ക്കാതെ പിതൃപുണ്യത്തിനായി പട്ടാഴി മെതുകുമ്മേല്‍ ശ്രീനാരായണപുരം മഹാവിഷ്ണുക്ഷേത്രക്കടവില്‍ രാവിലെ മുതല്‍ ആയിരങ്ങള്‍ എത്തിച്ചേര്‍ന്നു. മുന്നുറോളം പേര്‍ക്ക് ഒരേസമയം ബലികര്‍മ്മങ്ങള്‍ നടത്താനുള്ള പന്തലുകളാണ് സംഘാടകര്‍ തയ്യാറാക്കിയിരുന്നത്. പിതൃസായൂജ്യത്തിനായി തിലവഹനപൂജയും ക്ഷേത്രസന്നിധിയില്‍ നടന്നു. കര്‍ക്കിടകവാവിന്റെ ജന്മജന്മാന്തരപുണ്യത്തിനായി പട്ടാഴി ശ്രീമഹാവിഷ്ണുക്ഷേത്രക്കടവില് ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: