കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തില്‍ വെളുപ്പിന് 5.45ന് ഐശ്വര്യദായകമായ നിറപുത്തരി ആഘോഷം നടന്നു. ക്ഷേത്രം മേല്‍ശാന്തി ഹരിശര്‍മ്മയുടെ നേതൃത്വത്തില്‍ ഗജരാജന്‍ തിരുനക്കര ശിവന്റെ പുറത്ത് സമ്പല്‍സമൃദ്ധിയുടെ പ്രതീകമായ നെല്‍ക്കറ്റയുമായി എഴുന്നെള്ളിപ്പ് നടന്നു. തുടര്‍ന്ന് ഭക്തജനങ്ങള്‍ക്ക് ഉപദേശക സമിതി പ്രസിഡന്റ് സി.എന്‍.സുഭാഷിന്റെ നേതൃത്വത്തില്‍ നെല്കതിരുകള്വിതരണം ചെയ്തു. പി.ദാസപ്പന് നായര്‍ അഡ്മിനിസ്ട്രേറ്റീവ് കെ.എ.രാധികാദേവി, മോഹന്‍ കെ.നായര്‍, ബാബു തടത്തുംകുഴി, പി.ജെ.ഹരികുമാര്‍, മോനി കാരാപ്പുഴ, ജയകുമാര്‍ തിരുനക്കര, വി.എ.രാമചന്ദ്രന്, സഞ്ചു തോട്ടത്തില്ച്ചിറയില്, രാജേഷ് ജി.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: